വീടു കയറി അക്രമിച്ചതായി പരാതി; കാപ്പ കേസ് പ്രതിക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: വീടു കയറി അക്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. അഗല്‍പ്പാടി സ്വദേശിയായ ചന്ദ്രശേഖരന്റെ പരാതിയില്‍ പ്രദീപ് (28)നെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. ഇരുവരും അയല്‍വാസികളാണ്. വീട്ടിലേക്ക് വരാന്‍ പാടില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വീടു കയറി അക്രമിക്കുകയായിരുന്നുവെന്ന് ചന്ദ്രശേഖരന്‍ പരാതിപ്പെട്ടു. 2021 ല്‍ കാപ്പ കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ആറുമാസം ജയിലില്‍ കിടന്നയാളാണ് പ്രദീപെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page