ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തിയ 40 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ഉള്ളിച്ചാക്കുകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച് കടത്തിയ 40 ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ലോറി ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി പി.ബിജോയിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള ഇന്‍സ്പെക്ടര്‍ ബിജോയുടെ നിര്‍ദ്ദേശ പ്രകാരം വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ കുമ്പള ദേശീയ പാതയില്‍ എസ്.ഐ വിപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. അടിഭാഗത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ നിറച്ച ചാക്കുകള്‍ …

വാറണ്ട് കേസില്‍ പടന്നക്കാട് കുറുന്തൂര്‍ സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകല്‍, അടിപിടി കേസ് ഉള്‍പ്പടെയുള്ള കേസുകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. കുറുന്തൂര്‍ സ്വദേശി ആഷിഖി(29)നെ ഇന്നലെ ഉച്ചക്ക് ഒഴിഞ്ഞവളപ്പിലെ ബന്ധുവീട്ടില്‍ നിന്ന് ഹൊസ്ദുര്‍ഗ് സിഐ. എന്‍.പി. ആസാദ് അറസ്റ്റ് ചെയ്തു.

വിവാഹത്തിന്റെ പുതുമോടിയില്‍യാത്ര മറന്നപ്പോള്‍…

അതിരേത് ഭാഗം-4 മനസ്സില്‍ അലയടിക്കുന്ന സന്തോഷം കൊണ്ടാണെന്ന് തോന്നുന്നു ആ രാത്രിയെനിക്ക് ഉറക്കം വന്നതേയില്ല. നാളെ നേരം പുലരുമ്പോള്‍ ചിറകില്ലാതെ ഞാന്‍ പറക്കാന്‍ പോവുകയാണ്. എന്നോ തുന്നിച്ചേര്‍ത്ത സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് മുളയ്ക്കുകയാണ്. ഓര്‍ക്കുമ്പോ പിന്നെയും കുളിര് കോരുന്നൊരു സുഖം.അനുഭവിച്ച വേദനകളില്‍ നിന്നും യാതനകളില്‍ നിന്നും ഇനിയെങ്കിലും ഒരു മോചനമുണ്ടായാല്‍ മതിയായിരുന്നു. തരുന്ന സന്തോഷങ്ങള്‍ക്കിടയിലും ഈ ബോംബെ നഗരം അത്രമേല്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. മുറിപ്പെടുത്തിയിട്ടുണ്ട്.രാവിലെ മുതല്‍ രാത്രിവരെ പൊരിവെയില്‍ കിടന്ന് ദിവസങ്ങളോളം പണിയെടുത്ത്, കയ്യില്‍ കിട്ടിയ കാശ് …

കാറഡുക്ക സൊസൈറ്റി തട്ടിപ്പിന് പിന്നില്‍ വമ്പന്‍ സ്രാവുകള്‍; ഒളിവില്‍ പോയ രതീശും കണ്ണൂര്‍ സ്വദേശിയും ഷിമോഗയില്‍; എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ചമഞ്ഞും തട്ടിപ്പ്

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണ സംഘത്തില്‍ നിന്ന് 4.76 കോടി രൂപ അടിച്ചുമാറ്റിയ സംഭവത്തിന് പിന്നില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള വമ്പന്‍ സ്രാവുകള്‍. തട്ടിപ്പ് പുറത്ത് വന്നതോടെ മുങ്ങിയ സംഘം സെക്രട്ടറി കെ. രതീശും കണ്ണൂര്‍ സ്വദേശിയും സൂത്രധാരനുമായ ജബ്ബാറും ഷിമോഗയില്‍ ഒളിവില്‍ കഴിയുന്നതായി സ്ഥിരീകരിച്ചു. ഇവരെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘാംഗങ്ങളായ മേല്‍പ്പറമ്പ് എസ്.ഐ.യും സംഘവും ഷിമോഗയിലെത്തി തെരച്ചിലാരംഭിച്ചു. ഇരുവരെയും ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.ഇതിനിടയില്‍ സഹകരണ സ്ഥാപനത്തില്‍ നിന്നു പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ പള്ളിക്കര …

തൃക്കരിപ്പൂരിൽ പോളിടെക്നിക് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസര്‍കോട്: തടിയന്‍ കൊവ്വലിലെ തൃക്കരിപ്പൂര്‍ ഇകെ നായനാര്‍ സ്മാരക ഗവ.പോളിടെക്നിക് കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭീമനടി മാങ്ങോട് വിലങ്ങിലെ സ്വദേശി ഗംഗാധരന്റയും സജിനിയുടെയും മകന്‍ അഭിജിത്ത് ഗംഗാധരന്‍ (20) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ജനല്‍ കമ്പിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹ വിദ്യാര്‍ത്ഥികളാണ് ആദ്യം കണ്ടത്. കമ്പ്യൂട്ടര്‍ എഞ്ചീനിയറിങ് ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. …

സ്വര്‍ണ്ണത്തിന് ഇന്ന് വില കുറഞ്ഞു; പവന് 54,080 രൂപ

കൊച്ചി: സ്വര്‍ണ്ണത്തിന് ഇന്ന് 200രൂപ വില കുറഞ്ഞു. പവന് ഇന്ന് 54,080 രൂപയാണ് വില. ഗ്രാമിന് 6760 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 6785 രൂപയായിരുന്നു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് കഞ്ചാവിനടിമയായ യുവാവ്; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍, ശാസ്ത്രീയ പരിശോധനക്കൊരുങ്ങി അന്വേഷണ സംഘം

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കമ്മല്‍ ഊരിയെടുത്ത് രക്ഷപ്പെട്ട സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരനായ 27 വയസ്സുള്ള യുവാവാണ് പൊലീസ് കസ്റ്റഡിയിലായത്. സാഹചര്യത്തെളിവുകളെല്ലാം ഇയാള്‍ക്ക് എതിരാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഏതാനും ദിവസം മുമ്പ് അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടിനടുത്തെ മറ്റൊരു വീട്ടിലെത്തിയ ഈ യുവാവ് പടന്നക്കാട്ടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള വഴി ചോദിച്ചിരുന്നുവത്രെ. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷമാണ് ഇക്കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ …

രാഹുല്‍ പി.ഗോപാലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചു; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി.ഗോപാല്‍ ജര്‍മനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചു. ബംഗളൂരുവില്‍നിന്ന് സിംഗപ്പൂര്‍ വഴിയാണ് ജര്‍മ്മനിയിലേക്ക് പോയതെന്ന് കരുതുന്നു. രാഹുല്‍ പി.ഗോപാലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. സംഭവത്തില്‍ രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. രാഹുലിനു ജര്‍മനിയില്‍ ജോലിയുണ്ടെന്നു പറഞ്ഞതു കളവാണോയെന്നു പൊലീസ് സംശയിക്കുന്നു. വിശദമായ അന്വഷണത്തിനു വിദേശ ഏജന്‍സികളുടെ സഹായം ആവശ്യമാണ്. ഇന്റര്‍പോളിന്റെ സഹായത്തോടെ അന്വേഷണം …

ഡോക്ടറെ പിന്തുണച്ച് മെഡിക്കൽ അധ്യാപക സംഘടന; സസ്പെൻഡ് ചെയ്ത സംഭവം നിരാശാജനകം; നാവ് അല്ല മുറിച്ചത്; നാക്കിൽ ഓപ്പറേഷൻ ചെയ്യാനുള്ള കാരണം ഇതാണ്

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവ് സംഭവിച്ച ഡോക്ടറെ പിന്തുണച്ച് മെഡിക്കൽ കോളേജിലെ അധ്യാപക സംഘടന. സസ്പെൻഡ് ചെയ്ത് നടപടി നിരാശാജനകമെന്നും സംഘടന. ആറാം വിരല്‍ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിനിടയില്‍ കെട്ട് ശ്രദ്ധയില്‍ പെടുകയും അത് നീക്കം ചെയ്യുകയും ആയിരുന്നു. നാവിലെ കെട്ട് അഴിച്ചു കൊടുക്കാതിരുന്നാല്‍ ഭാവിയില്‍ സംസാര വൈകല്യത്തിന് കാരണമാകുമെന്നാണ് അധ്യാപക സംഘടനയായ കെജിഎംസിടിഎ പറയുന്നത്. അതുകൊണ്ടാണ് ഡോക്ടര്‍ പ്രഥമ പരിഗണന നല്‍കി കുട്ടിയെ ആ ശസ്ത്രക്രിയയ്ക്ക് പോസ്റ്റ് ചെയ്തത് എന്നാണ് സംഘടന …

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്ത റെയിൽവേ ജീവനക്കാരനെ യാത്രക്കാരൻ കുത്തിക്കൊന്നു

ബംഗളൂരു: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു. ട്രെയിനിലുണ്ടായിരുന്ന കോച്ച് അറ്റന്‍ഡന്റാണ് കൊല്ലപ്പെട്ടത്. ടിടിഇ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈ-ബംഗളൂരു ചാലൂക്യ എക്‌സ്പ്രസിലാണ് ദാരുണമായ സംഭവമുണ്ടായത്.സംഭവസ്ഥലത്തു വച്ചുതന്നെ കോച്ച് അറ്റന്‍ഡന്റ് മരിച്ചു. ടിടിഇയ്ക്കും രണ്ട് യാത്രക്കാര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. അക്രമണത്തിനു ശേഷം ഖാനപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.കര്‍ണാടക ബെല്‍ഗവി ജില്ലയിലെ ലോന്‍ഡ …

ഓൺലൈൻ തട്ടിപ്പ്; കാസർകോട് സ്വദേശിനി ചേർത്തലയിൽ റിമാൻഡിൽ

ആലപ്പുഴ: ഓൺലൈൻ തട്ടിപ്പ് കേസിൽ കാസർകോട് സ്വദേശിനിയായ യുവതി അറസ്റ്റിലായി. കാസർകോട് തൃക്കരിപ്പൂർ കൈക്കോട്ട് കടവ് എസ് പി ഹൗസിൽ ഹർഹത്ത് ഷിറിൻ (31)ആണ് അറസ്റ്റിലായത്. യുവതിയെ ചേർത്തല കോടതി റിമാൻഡ് ചെയ്തു. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനെന്ന വ്യാജേന മുഹമ്മ കരിപ്പോവെളിയിലെ സിറിൻ ചന്ദ്രനിൽ നിന്ന് 17 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലാണ് ഹർഹത്ത് ഷിറിൻ അറസ്റ്റിലായത്. തട്ടിപ്പിലെ ഷിറിൻ്റെ കൂട്ടാളികൾക്ക് വേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു. കൂട്ടുപ്രതികളിൽ ഗുജറാത്ത് സ്വദേശികളുമുണ്ട്. സിറിൽ ചന്ദ്രൻഓൺലൈനിൽ നൽകിയ പണം …

കോവാക്സിൻ അതിഭീകരൻ; മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടെന്ന് പഠനം; ശ്വാസകോശാണുബാധ, ഹൃദയാഘാതം, ആർത്തവ തകരാറുകൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനം

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്. ഭാരത്ബയോടെക്സ് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാൾക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ജർമനി ആസ്ഥാനമായുള്ള സ്പ്രിം​ഗർഇങ്ക് എന്ന ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.926 പേരെയാണ് ഒരുവർഷത്തോളം നിരീക്ഷിച്ചത്. ഇവരിൽ നിന്ന് ലഭിച്ച ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ഇവരിൽ അമ്പതുശതമാനം പേർക്കും അണുബാധ ഉണ്ടായിട്ടുണ്ടെന്നും പ്രത്യേകിച്ച് ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തിയത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, …

ബംഗാളിലെ മാൾഡയിൽ ഇടിമിന്നലിൽ 11 പേർ മരിച്ചു; മരിച്ചവരിൽ രണ്ടുപേർ കുട്ടികൾ

പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ ഇടിമിന്നലിൽ 11 പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. ഇവര്‍ മണിക്‌ചക് ​​പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നവരാണ്. മരിച്ച മൂന്ന് പേർ മാൾഡ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സഹപൂർ സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു.ഹരിശ്ചന്ദ്രപൂരിൽ വയലില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ദമ്പതികൾക്ക് ഇടിമിന്നലേറ്റത്. ബാക്കിയുള്ളവർ ഇംഗ്ലീഷ് ബസാർ, മണിച്ചക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരാണ്.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജില്ലാ ഭരണകൂടം രണ്ട് …

കാറഡുക്ക സൊസൈറ്റിയിലെ പണയ തട്ടിപ്പ്; മൂന്നുപേർ അറസ്റ്റിൽ

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽ നിന്ന് 4.67 കോടി രൂപ തട്ടിയ സംഭവത്തിൽ മൂന്നു പേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ബാങ്ക് സെക്രട്ടറി രതീഷിന്റെ എസ്റ്റേറ്റ് ഇടപാട് പങ്കാളികളായ കാഞ്ഞങ്ങാട് നെല്ലിക്കാട് സ്വദേശി അനിൽ കുമാർ, അമ്പലത്തറ പറക്കളായി ഏഴാംമൈൽ സ്വദേശി അബ്ദുൽ ഗഫൂർ, ബേക്കൽ മൗവൽ സ്വദേശി അഹമ്മദ് ബഷീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാങ്കിൽ നിന്ന് രതീഷ് എടുത്തുകൊണ്ടുപോയ സ്വർണം പണയം വച്ചതു ഇവരാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. രതീഷുമായി ഇവർ പണം …

‘തല്ലിയത് ശരിയാണ്’; ഏതോ സ്ഥലത്ത് തെണ്ടിത്തിരിയുകയാണെന്നും രാഹുല്‍; രാഹുല്‍ ജര്‍മനിയില്‍ എത്തിയെന്ന് സൂചന

ഭാര്യയെ തല്ലിയെന്നൊരു തെറ്റ് തന്റെ ഭാഗത്തുണ്ടായെന്നും എന്നാല്‍ സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ (29).സമൂഹമാദ്ധ്യമത്തില്‍ ലൈവില്‍ വന്ന് സംസാരിക്കുകയായിരുന്നു രാഹുല്‍. താനിപ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണ്. നാട്ടില്‍ നില്‍ക്കാത്തതിന് രണ്ട് കാരണമുണ്ട്. എന്നെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോള്‍ അമ്മയ്ക്കത് കണ്ട് താങ്ങാനാകില്ല. അമ്മ അതുകണ്ട് ചങ്കുപൊട്ടി മരിച്ചുപോകുമോയെന്ന് പേടിച്ചു. പത്തുമുപ്പത് കൊല്ലം കൊണ്ട് ഞാന്‍ കെട്ടിപ്പടുത്ത എന്റെ ജീവിതമാണ് എല്ലാവരും ആസ്വദിക്കുന്നത്. അവളെ …

സഹപാഠികളുടെ നിരന്തര പരിഹാസം; കൂടാതെ മര്‍ദ്ദനവും; പത്തുവയസുകാരന്‍ ജീവനൊടുക്കി

സഹപാഠികള്‍ കളിയാക്കിയതിനെ തുടര്‍ന്ന് പത്തുവയസുകാരന്‍ ജീവനൊടുക്കി. യു.എസിലെ ഇന്‍ഡ്യാനയില്‍ മേയ് 5 നാണ് സംഭവം. ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍മീഡിയറ്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സമ്മി ട്യൂഷാണ് മരിച്ചത്. കണ്ണട വയ്ക്കുന്നതിന്റെയും പല്ലുകളുടെയും പേരില്‍ കുട്ടിയെ നിരന്തരം സഹപാഠികള്‍ കളിയാക്കിയിരുന്നതായി മാതാപിതാക്കളായ സാമും നിക്കോളയും പറഞ്ഞു. കുട്ടികള്‍ കളിയാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം 20 ലധികം തവണ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. ആദ്യം കണ്ണടയുടെ പേരിലായിരുന്നു സമ്മിയെ കളിയാക്കിയിരുന്നത്. പിന്നീട് പല്ലുകളെച്ചൊല്ലി പരിഹസിക്കുകയായിരുന്നു. സ്‌കൂള്‍ ബസില്‍ കുട്ടികള്‍ സമ്മിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും …

ചൂടും ലോകസഭാ തെരഞ്ഞെടുപ്പും, സിനിമ കാണാന്‍ ആളില്ല; തെലുങ്കാനയില്‍ തിയറ്ററുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു

തെലങ്കാന എക്സിബിറ്റേഴ്സ് സംസ്ഥാനത്തെ തിയറ്ററുകള്‍ രണ്ടാഴ്ചത്തേക്ക് താത്ക്കാലികമായി അടച്ചിട്ടു. തിയറ്ററുകളിലെ തിരക്ക് കുറഞ്ഞതോടെയാണ് ഇത്തരമൊരു തീരുമാനം. സംസ്ഥാനത്താകെ 400-ലധികം തിയറ്ററുകള്‍ ഉണ്ട്. ഈ മാസം 10 ദിവസത്തേക്കാണ് തിയറ്ററുകള്‍ അടച്ചിടുന്നത്. ചിലപ്പോള്‍ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. തെലുങ്കില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് മികച്ച കളക്ഷന്‍ നേടാനാകാതെ പോയത് തിയറ്ററുകളെ സാരമായി ബാധിച്ചിരുന്നു. നിര്‍മ്മാതാക്കള്‍ വലിയ പ്രൊമോഷനുകള്‍ നടത്തിയിട്ടു പോലും പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് എത്താന്‍ മടിക്കുന്നുവെന്ന് തിയറ്റര്‍ ഉടമകള്‍ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ …

കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; ബ്രൗണ്‍ ഷുഗറും എം.ഡി.എം.എയുമായി 4 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. 207.84 ഗ്രാം എം.ഡി.എം.എയും 7.437 ഗ്രാം ബ്രൗണ്‍ ഷുഗറുമായി നാലു പേര്‍ അറസ്റ്റില്‍. പയ്യന്നൂര്‍, വെള്ളോറ, കരിപ്പാല്‍, കാവിന് സമീപത്തെ പാണ്ടികശാല വീട്ടില്‍ മുഹമ്മദ് മഷൂദ് (28), തളിപ്പറമ്പ് കുറ്റിക്കോല്‍ എല്‍.പി സ്‌കൂളിന് സമീപത്തെ ചെക്കന്റെ അകത്ത് ഹൗസില്‍ മുഹമ്മദ് ആസാദ് (27) എന്നിവരെയാണ് എം.ഡി.എം.എയുമായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോനും സംഘവും നടത്തിയ തെരച്ചിലിലാണ് …