കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; ബ്രൗണ്‍ ഷുഗറും എം.ഡി.എം.എയുമായി 4 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. 207.84 ഗ്രാം എം.ഡി.എം.എയും 7.437 ഗ്രാം ബ്രൗണ്‍ ഷുഗറുമായി നാലു പേര്‍ അറസ്റ്റില്‍. പയ്യന്നൂര്‍, വെള്ളോറ, കരിപ്പാല്‍, കാവിന് സമീപത്തെ പാണ്ടികശാല വീട്ടില്‍ മുഹമ്മദ് മഷൂദ് (28), തളിപ്പറമ്പ് കുറ്റിക്കോല്‍ എല്‍.പി സ്‌കൂളിന് സമീപത്തെ ചെക്കന്റെ അകത്ത് ഹൗസില്‍ മുഹമ്മദ് ആസാദ് (27) എന്നിവരെയാണ് എം.ഡി.എം.എയുമായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോനും സംഘവും നടത്തിയ തെരച്ചിലിലാണ് 7.437 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടികൂടിയത്. വടകര, മേമുണ്ടയിലെ ചെറുകുനിയന്‍ വീട്ടില്‍ സി.കെ മുനീര്‍ (47), വടകര, തിരുവള്ളൂര്‍ സ്വദേശി നാറാണത്തു വീട്ടില്‍ അര്‍ഷാദ് (44) എന്നിവരാണ് അറസ്റ്റിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page