തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി; മരണപ്പെട്ടത് പുതുപ്പള്ളിയിലെ ഒരു കുടുംബം

തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കോട്ടയം തുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോര്‍ജ് പി സ്‌കറിയ (60), ഭാര്യ മേഴ്‌സി(58), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കുമളി കമ്പം പ്രധാന പാതയോടു ചേര്‍ന്ന് കൃഷിയിടത്തിലാണ് സംഭവം.ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. വാകത്താനം പൊലീസ് മിസിങ് കേസും രജിസ്ട്രര്‍ ചെയ്തിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസ് സംശയിച്ചത്. കാറിനകത്ത് നിന്ന് …

പരിചയം ഇന്‍സ്റ്റഗ്രാം വഴി; ഒരുമാസത്തെ പ്രണയം; ആദ്യ കണ്ടുമുട്ടലില്‍ തന്നെ അന്ത്യയാത്രയും; കൊല്ലം കല്ലുംതാഴത്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ആംലിംഗനം ചെയ്ത് നിന്ന്‌ മരിച്ചവരെ തിരിച്ചറിഞ്ഞു

കൊല്ലം കല്ലുംതാഴം പാല്‍കുളങ്ങര റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ചത് കമിതാക്കള്‍. കുണ്ടറ മാമൂട് അനന്തു ഭവനില്‍ പരേതനായ ശശിധരന്‍പിള്ളയുടെ മകന്‍ എസ്. അനന്തുവും(18), എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നം പാറപ്പുറത്ത് മധുവിന്റെ മകള്‍ മീനാക്ഷി(18)യുമാണ് മരിച്ചത്. 14നു വൈകിട്ട് 5.30- നാണ് ഇരുവരും ട്രെയിന്‍ തട്ടി മരണപ്പെട്ടത്. പാല്‍കുളങ്ങര റെയില്‍വേ ഗേറ്റിന് സമീപം തെങ്ങയ്യത്ത് ക്ഷേത്രത്തിനും പാലത്തിനും ഇടയിലായിരുന്നു ഇരുവരേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്. കൊല്ലത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം …

ആറാം വിരല്‍ നീക്കം ചെയ്യാനെത്തി; ശസ്ത്രക്രിയ നടത്തിയത് നാലു വയസ്സുകാരിയുടെ നാവിന്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ്; പരക്കെ പ്രതിഷേധം

കോഴിക്കോട്: ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലു വയസ്സുകാരിക്ക് നാവിന് ശസ്ത്രക്രിയ നടത്തിയതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സംഭവം. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ 4 വയസുകാരിക്കാണ് ഈ ദുരനുഭവം. കയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കാണ് കുട്ടിയും മാതാപിതാക്കളും ആശുപത്രിയിലെത്തിയത്. എന്നാല്‍ ആശുപത്രി അധികൃതര്‍ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കയ്യിനാണ് ചെയ്യേണ്ടതെന്ന് മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്‌സിന്റെ പ്രതികരണമെന്നും വീട്ടുകാര്‍ ആരോപിച്ചു. …

കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് മുണ്ടുടുത്തെത്തിയ മലയാളി; പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം, ജില്ലാ പൊലീസ് മേധാവി ഇന്നും സംഭവസ്ഥലത്തെത്തി

കാസര്‍കോട്: കാഞ്ഞങ്ങാടിന് സമീപത്തെ തീരദേശ മേഖലയില്‍ വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കമ്മല്‍ ഊരിയെടുത്ത് കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെ മേല്‍നോട്ടത്തില്‍ ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി വി.വി ലതീഷ്, കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. സി.കെ സുനില്‍കുമാര്‍, ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.പി ആസാദ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് നാടിനെ ഞെട്ടിച്ച …

girl run

ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു, ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു

കോഴിക്കോട്: ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനൊപ്പം ഗര്‍ഭിണിയായ യുവതി നാടുവിട്ടു. താമരശ്ശേരി അമ്പലമുക്കിലെ ഭര്‍തൃവീട്ടില്‍ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച യുവതി സ്ഥലംവിട്ടത്. അമ്പലമുക്കില്‍ നിന്ന് യുവതി കാറില്‍ പോകുന്നത് കണ്ടവരുണ്ട്. എന്നാല്‍ ഇതുവരെ തിരിച്ചെത്തിയില്ലെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതിപ്പെട്ടു. താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ യുവതി വടകര സ്വദേശിയായ യുവാവിന് ഒപ്പം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വടകര പൊലീസ് ഇവരെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. താമരശ്ശേരി പൊലീസ് ഭര്‍ത്താവിനെയും …

ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര; പിടിയിലായ യുവാക്കള്‍ ടിടിഇ യെ തള്ളിയിട്ട് രക്ഷപ്പെട്ടു; റെയില്‍വേ പൊലീസ് പ്രതികളെ കഞ്ചാവുമായി പിടികൂടി

തൃശൂര്‍: ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്ത യുവാക്കളെ ടിടിഇ പിടികൂടി. പിടിയിലായവര്‍ ടിടിഇ മാരെ ട്രെയിനില്‍ നിന്നും തളളിയിട്ട് രക്ഷപ്പെട്ടു. രക്ഷപ്പെട്ട രണ്ട് പ്രതികളെ റെയില്‍വേ പൊലീസ് പിടികൂടി. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിക് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് പൊലീസ് കഞ്ചാവ് കണ്ടെത്തി. ബംഗളൂരു- കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനിലാണ് യുവാക്കള്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത്.

മഞ്ചേശ്വരത്ത് വീണ്ടും അപകടം: കാറില്‍ മിനിലോറിയിടിച്ച് ഒരാള്‍ മരിച്ചു

കാസര്‍കോട്: കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും ദാരുണമായി കൊല്ലപ്പെട്ട അപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ മഞ്ചേശ്വരത്ത് വീണ്ടും അപകടം. കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കര്‍ണ്ണാടക സ്വദേശിയും മംഗളൂരുവിലെ ഫ്ളാറ്റില്‍ താമസക്കാരനുമായ വിപിന്‍ (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 3.30 മണിയോടെ ഹൊസങ്കടി ദേശീയപാതയിലാണ് അപകടം. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മൃതദേഹം മംഗ്ളൂരു വെന്‍ലോക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പാണ് കുഞ്ചത്തൂരില്‍ …

ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കണ്ണൂര്‍: ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍, താഴെചൊവ്വയില്‍ ഉണ്ടായ അപകടത്തില്‍ ചാലാട്, പന്നേന്‍പാറയിലെ കുന്നത്ത് ഹൗസില്‍ വി.ഡി സബിന്‍ (41) ആണ് മരിച്ചത്. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫീല്‍ഡ് ഡെലിവറി ജീവനക്കാരനാണ് സബിന്‍. രാവിലെ ബൈക്കില്‍ പോകുന്നതിനിടയിലാണ് കല്ലും കയറ്റി എതിര്‍ഭാഗത്ത് നിന്ന് എത്തിയ ടിപ്പര്‍ ലോറി ഇടിച്ചത്. പന്നേന്‍ പാറയിലെ മോഹന്‍ദാസ്-വത്സല ദമ്പതികളുടെ മകനാണ് സബിന്‍. ഭാര്യ: പ്രജീന. ഏക മകള്‍: നക്ഷത്ര. അപകടത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

ഉപ്പളയിലെ ഗുണ്ടാപ്പോര്; മുത്തലിബ് കൊലക്കേസ് പ്രതി 11 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാസര്‍കോട്: ഉപ്പളയില്‍ ഗുണ്ടാപ്പോരിന്റെ പേരില്‍ നടന്ന മുത്തലിബ് കൊലക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന വാറന്റ് പ്രതി അറസ്റ്റില്‍. കര്‍ണ്ണാടക, ഭദ്രാവതി, ദേവനഹള്ളിയിലെ സയ്യിദ് ആഷിഫി (24)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചിരുന്നു. 2013 ഒക്ടോബര്‍ 24ന് രാത്രിയിലാണ് മണ്ണങ്കുഴി മൈതാനത്തിന് സമീപത്തെ മുത്തലിബ് കൊല്ലപ്പെട്ടത്. കാറില്‍ തന്റെ ഫ്ളാറ്റിലേക്ക് പോവുകയായിരുന്നു മുത്തലിബ്. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്ന് പോകാന്‍ കഴിയുന്നതായിരുന്നു മുത്തലിബ് സഞ്ചരിച്ചിരുന്ന …

ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം മയില്‍ ചത്ത നിലയില്‍; ആണ്‍മയിലിന്റെ പീലികള്‍ കാണ്മാനില്ല; ചത്തതില്‍ ദുരൂഹത

കാസര്‍കോട്: ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ആണ്‍ മയിലിനെ ചത്ത നിലയില്‍ കണ്ടെത്തി. രണ്ടാം പ്ലാറ്റ് ഫോം അവസാനിക്കുന്ന സ്ഥലത്താണ് മയിലിനെ കണ്ടത്. വ്യാഴാഴ്ച രാവിലെയാണ് മയിലിനെ ട്രെയിന്‍ യാത്രക്കാര്‍ കണ്ടത്. ട്രെയിന്‍ തട്ടിയ പരിക്കുകളൊന്നും മയിലിനുണ്ടായിരുന്നില്ല. അതേസമയം മയില്‍ പീലികളെല്ലാം അടര്‍ത്തിയെടുത്ത നിലയിലായിരുന്നു. പീലിക്ക് വേണ്ടി കൊന്നിട്ടതാണോയെന്ന് നാട്ടുകാര്‍ സംശയിക്കുന്നുണ്ട്. നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.

ബ്രിട്ടാനിയ ബിസ്‌ക്കറ്റ് പാക്കറ്റില്‍ തൂക്കക്കുറവ്; ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം

തശൂര്‍: ബിസ്‌ക്കറ്റ് പാക്കറ്റിലെ തൂക്കക്കുറവിനെതിരെ തൃശൂരിലെ ജോര്‍ജ്ജ് തട്ടില്‍ ഉപഭോക്തൃ കോടതിയില്‍ നല്‍കിയ പരാതിയില്‍ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീര്‍പ്പു കല്‍പ്പിച്ചു.ബിസ്‌ക്കറ്റ് വാങ്ങിയതു മുതല്‍ നഷ്ടപരിഹാരം നല്‍കുന്നതു വരെ ഈ തുകക്ക് 9 ശതമാനം പലിശ നല്‍കാന്‍ തൃശൂര്‍ ഉപഭോക്തൃ കോടതി ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനോടു നിര്‍ദ്ദേശിച്ചു. ബ്രിട്ടാനിയയെ ഉപഭോക്തൃഫോറം താക്കീതു ചെയ്തു. ഇവര്‍ സംസ്ഥാനത്ത് വിതരണം ചെയ്ത ബിസ്‌ക്കറ്റുകളുടെ അളവ് തൂക്കം പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജിയോടു നിര്‍ദ്ദേശിച്ചു. ബ്രിട്ടാനിയയുടെ ന്യൂട്രി ചോയ്‌സ് ആരോ റൂട്ടിന്റെ …

കാറഡുക്ക സൊസൈറ്റിയിലെ 4.76 കോടിയുടെ തട്ടിപ്പ്; ഒരു കോടി രൂപ ബംഗ്ളൂരുവിലേക്ക് കടത്തി; പണം എത്തിയത് സത്താറിന്റെ അക്കൗണ്ടിലേക്ക്, ആരാണ് സത്താര്‍ ?

കാസര്‍കോട്: സിപിഎം നിയന്ത്രണത്തില്‍ മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയില്‍ നിന്ന് സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീശന്‍ തട്ടിയെടുത്ത 4.76 കോടി രൂപയില്‍ നിന്ന് ഒരു കോടിയോളം രൂപ ബംഗ്ളുരുവിലേക്ക് കടത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. 60 ലക്ഷം, 40 ലക്ഷം എന്നിങ്ങനെ രണ്ട് തവണയായാണ് പണം അയച്ചത്. സത്താര്‍ എന്ന് പേരുള്ള ഒരാള്‍ക്കാണ് പണം ലഭിച്ചത്. ഇയാള്‍ ആരാണെന്നോ, രതീശനുമായി എന്തു ബന്ധമാണ് ഇയാള്‍ക്കുള്ളതെന്നോ വ്യക്തമല്ല. ഇയാളെ …

ഓട്ടോയില്‍ യാത്രക്കാരിയെ മാനഭംഗപ്പെടുത്തി; ചെറുക്കാന്‍ ശ്രമിച്ച യുവതിയെ ചവിട്ടി റോഡിലേക്ക് തള്ളി

കണ്ണൂര്‍: ഓട്ടോ യാത്രക്കിടയില്‍ മാനഭംഗശ്രമം തടഞ്ഞ യുവതിയെ ചവിട്ടി റോഡിലേക്ക് തള്ളി. അക്രമത്തിന് ശേഷം ഓട്ടോയുമായി കടന്ന് കളഞ്ഞ ഡ്രൈവറെയും യാത്രക്കാരനെയും പൊലീസ് തെരയുന്നു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ തലശ്ശേരി ന്യൂമാഹിയിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ‘മരുന്ന് വാങ്ങാനായി മെഡിക്കല്‍ ഷോപ്പിലേക്ക് പോവുകയായിരുന്നു യുവതി. ഇതിനിടയില്‍ എത്തിയ ഓട്ടോക്ക് കൈകാണിച്ചു. ഓട്ടോ നിര്‍ത്തി യുവതിയെ കയറ്റി. ഈ സമയത്ത് ഒരാള്‍ ഓട്ടോയില്‍ ഉണ്ടായിരുന്നു. അല്‍പം നേരം കഴിഞ്ഞപ്പോള്‍ യാത്രക്കാരന്‍ യുവതിയുടെ ശരീരത്തില്‍ തലോടാന്‍ തുടങ്ങി. പേടിച്ചുവിറച്ച …

ചന്ദ്രനില്‍ റയില്‍വെ ട്രാക്കും ട്രയിനും നിര്‍മ്മിക്കാന്‍ തയ്യാറെടുപ്പ്

ന്യൂദെല്‍ഹി: ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രനില്‍ റെയില്‍വെ ട്രാക്കും റോബോട്ട് ട്രയിനും നിര്‍മ്മിക്കാന്‍ തയ്യാറെടുപ്പാരംഭിച്ചു. നാസയാണ് ഇതിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഇതിനുവേണ്ടി ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് നാസ.

കണ്ണൂരിലെ അമ്യൂസ്മെൻറ് പാർക്കിലെ ലൈംഗികാതിക്രമം; പെരിയ കേന്ദ്ര സർവകലാശാലയിലെ അധ്യാപകൻ ഇഫ്തികർ അഹമ്മദിനെ സസ്പെൻഡ് ചെയ്തു

കാസര്‍കോട്: കണ്ണൂരിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വച്ച് മലപ്പുറം സ്വദേശിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പെരിയ കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകന്‍ ഇഫ്തികര്‍ അഹമ്മദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മേയ് 13ന് കണ്ണൂരിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ വേവ്പൂളില്‍ വെച്ചാണ് കുടുംബത്തോടൊപ്പം എത്തിയ 22കാരി ഡോ. ഇഫ്തികര്‍ അഹമ്മദില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടത്. കുടുംബത്തോടൊപ്പമെത്തിയതായിരുന്നു ഡോ. ഇഫ്തികര്‍ അഹമ്മദും. വാട്ടര്‍തീം പാര്‍ക്കിലെ കൃത്രിമ തിരമാലയില്‍ കളിക്കുന്നതിനിടെ യുവതിയെ കയറിപ്പിടിച്ചതായാണ് പരാതി.അതിക്രമം നേരിട്ട ഉടനെ വേവ്പൂളില്‍ നിന്നും കരക്ക് കയറിയ യുവതി തളിപറമ്പ് …

മംഗളൂരു -കോയമ്പത്തൂർ റൂട്ടിൽ ശനിയാഴ്ചകളിൽ പ്രത്യേക ട്രെയിൻ; ശനിയാഴ്ച സർവീസ് ആരംഭിക്കും

കോയമ്പത്തൂർ: തിരക്ക് പരിഗണിച്ച് കോയമ്പത്തൂർ-മംഗളൂരു പാതയിൽ മേയ് 18 മുതൽ ജൂൺ 29വരെ ശനിയാഴ്ചകളിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. 06042 നമ്പർ വണ്ടി കോയമ്പത്തൂർ ജങ്ഷനിൽനിന്നും ശനിയാഴ്ച രാത്രി 10.15-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06.55-ന് മംഗളൂരുവിൽ എത്തും. തിരിച്ചുള്ള 06041 നമ്പർ വണ്ടി മംഗളൂരു ജങ്ഷനിൽനിന്നും രാവിലെ 9.30-ന് പുറപ്പെട്ട് വൈകീട്ട് 06.15-ന് കോയമ്പത്തൂരിലെത്തും.പോത്തനൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ്. കോയമ്പത്തൂരിലേക്കുള്ള …

എലിവിഷം അകത്തു ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന തൃക്കരിപ്പൂരിലെ യുവ ഫുട്ബോൾ താരം മരിച്ചു

– കാസർകോട്: എലിവിഷം അകത്തു ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന തൃക്കരിപ്പൂരിലെ യുവ ഫുട്ബോൾ താരം മരണത്തിന് കീഴടങ്ങി. പൂച്ചോൽ സ്വദേശി ടി അഭിറാം (23) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് എലിവിഷം കഴിച്ചത്. വീട്ടിൽ അവശനിലയിൽ കണ്ട യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെ ബുധനാഴ്ച രാത്രിയോടെ മരിച്ചു. മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എടാട്ടുമ്മലിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം പൂച്ചോലിലെ വീട്ടിലെത്തിക്കും. തുടർന്ന് സമുദായ …

കുട കരുതിക്കോളൂ, കാലവർഷം മെയ് 31ന് തന്നെ എത്തും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം കേരളത്തില്‍ മെയ് 31 ഓടെ എത്തിച്ചേരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെ പിന്നാലെ സംസ്ഥാനത്ത് ഇപ്പോള്‍ വേനല്‍ മഴ ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് കേരളത്തില്‍ കാലവര്‍ഷം മെയ് 31 ഓടെയെന്ന കേന്ദ്രകാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.പരമാവധി 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ പോകാം. സാധാരണ ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിലെത്തുന്നത്. 2015 ൽ ഒഴികെ 2005 മുതൽ 2023 വരെ കേരളത്തിലെ കാലവർഷം സംബന്ധിച്ച പ്രവചനം ശരിയായിരുന്നുവെന്നു കേന്ദ്ര കാലാവസ്ഥാ …