ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്ത റെയിൽവേ ജീവനക്കാരനെ യാത്രക്കാരൻ കുത്തിക്കൊന്നു

ബംഗളൂരു: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു. ട്രെയിനിലുണ്ടായിരുന്ന കോച്ച് അറ്റന്‍ഡന്റാണ് കൊല്ലപ്പെട്ടത്. ടിടിഇ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈ-ബംഗളൂരു ചാലൂക്യ എക്‌സ്പ്രസിലാണ് ദാരുണമായ സംഭവമുണ്ടായത്.
സംഭവസ്ഥലത്തു വച്ചുതന്നെ കോച്ച് അറ്റന്‍ഡന്റ് മരിച്ചു. ടിടിഇയ്ക്കും രണ്ട് യാത്രക്കാര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. അക്രമണത്തിനു ശേഷം ഖാനപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
കര്‍ണാടക ബെല്‍ഗവി ജില്ലയിലെ ലോന്‍ഡ സ്‌റ്റേഷന് സമീപത്തുവച്ച് വ്യാഴാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. ടിടിഇ ടിക്കറ്റ് ചോദിച്ചതോടെ യാത്രക്കാരന്‍ അക്രമാസക്തനായി. ടിടിഇയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കോച്ച് അറ്റന്‍ഡന്റിനെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ബെലഗവി പൊലീസ് കമ്മീഷണര്‍ പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page