ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തിയ 40 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ഉള്ളിച്ചാക്കുകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച് കടത്തിയ 40 ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ലോറി ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി പി.ബിജോയിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള ഇന്‍സ്പെക്ടര്‍ ബിജോയുടെ നിര്‍ദ്ദേശ പ്രകാരം വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ കുമ്പള ദേശീയ പാതയില്‍ എസ്.ഐ വിപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. അടിഭാഗത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ നിറച്ച ചാക്കുകള്‍ അട്ടിവെച്ച് അതിന് മുകളില്‍ ഉള്ളിച്ചാക്കുകള്‍ വെച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്. ഒറ്റ നോട്ടത്തില്‍ പുകയില കടത്ത് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് ഉള്ളിച്ചാക്കുകള്‍ വെച്ചിരുന്നത്. പൊലീസ് സംഘത്തില്‍ സി.പി.ഒ മാരായ ചന്ദ്രന്‍, ഉമേശന്‍, ഗിരീഷ്, വിനയചന്ദ്രന്‍, അജീഷ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page