മോദി മൂന്നാം തവണയും പ്രധാനമന്ത്രി; മന്ത്രിമാരെ കണ്ടെത്താന്‍ എന്‍ഡിഎ. എംപി മാരുടെ യോഗം ഇന്ന്; സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് 7.15ന്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്രമോദി ഞായറാഴ്ച വൈകിട്ട് 7.15നു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞയും അതോടൊപ്പമുണ്ടാവും. മന്ത്രിമാരെ തീരുമാനിക്കുന്നതിനു ലോക്‌സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ അംഗങ്ങളുടെ യോഗം ഇന്നു ചേരും. കേരളത്തില്‍ നിന്നു സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിമാരായേക്കുമെന്നു സൂചനയുണ്ട്. ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിനു 272 സീറ്റ് വേണമെങ്കിലും ബിജെപിക്കു 240 സീറ്റേ തിരഞ്ഞെടുപ്പില്‍ നേടാനായുള്ളൂ. 16 സീറ്റ് നേടിയ എന്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, 12 സീറ്റുള്ള നിധീഷ് കുമാറിന്റെ ജെഡിയു, 7 സീറ്റുള്ള ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന, ഏഴ് അംഗങ്ങുള്ള ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി- രാം വിലാസ് എന്നിവ ബിജെപിക്കു ഭൂരിപക്ഷം ഉറപ്പാക്കാന്‍ പിന്തുണ നല്‍കുന്നുണ്ട്. ഈ പാര്‍ട്ടികള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ക്കപ്പം പ്രധാന വകുപ്പുകളും ആവശ്യപ്പെടുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page