13 കോടി രൂപ അനുവദിച്ചിട്ട് നാലു വര്‍ഷം കഴിഞ്ഞു; മംഗല്‍പ്പാടി താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടം ഇനിയും അകലെ

കാസര്‍കോട്: മംഗല്‍പ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടമെന്ന സ്വപ്നം ഇനിയും അകലെ. നിരന്തരമായ മുറവിളിയെ തുടര്‍ന്ന് ആശുപത്രിക്ക് കെട്ടിടം പണിയാന്‍ 2020 ല്‍ കിഫ്ബി ഫണ്ടില്‍ നിന്നും 13 കോടി രൂപ അനുവദിച്ചിരുന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റുകയും മണ്ണു പരിശോധന നടത്തിയതുമല്ലാതെ കെട്ടിട നിര്‍മ്മാണത്തിന് മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല. നിര്‍മ്മാണ ചുമതല ‘കിഡ്കോ’ യ്ക്കാണ് നല്‍കിയതെന്ന് മംഗല്‍പാടി ജനകീയ വേദി ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള നടപടികളൊന്നും നടക്കുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ പുതിയ കെട്ടിടത്തിന്റെ പണി ഉടന്‍ ആരംഭിക്കണമെന്നും ഇല്ലാത്ത പക്ഷം പ്രക്ഷോഭരംഗത്തിറങ്ങാനാണ് ജനകീയ വേദിയുടെ തീരുമാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page