നാട്ടുകാര്‍ കൈകോര്‍ത്തിട്ടും ഫലമുണ്ടായില്ല; പ്രസന്നകുമാരി യാത്രയായി

കാസര്‍കോട്: നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് ലക്ഷ്യം കാണും മുമ്പെ യുവതി യാത്രയായി. മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്കായുള്ള ചികിത്സയില്‍ കഴിഞ്ഞിരുന്ന രാവണേശ്വരം, മാക്കി, അങ്ങാടി വളപ്പിലെ സി.കെ നാരായണന്റെ ഭാര്യ എം. പ്രസന്നകുമാരി (43)യാണ് മരിച്ചത്. പ്രസന്ന കുമാരിയെ രക്ഷിക്കണമെങ്കില്‍ മജ്ജ മാറ്റി വെക്കണമെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നത്. എന്നാല്‍ ഇതിന് ലക്ഷങ്ങള്‍ വേണം. ഇതിനുള്ള സാമ്പത്തിക ശേഷി കുടുംബത്തിന് ഇല്ല. ഇത് കണക്കിലെടുത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് ഏവരേയും കണ്ണീരിലാഴ്ത്തി പ്രസന്നകുമാരി മരണത്തിന് കീഴടങ്ങിയത്. മക്കള്‍: നന്ദന നാരായണന്‍, നവനീത നാരായണന്‍. ദാമോദരന്‍-ഗിരിജ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പങ്കജാക്ഷന്‍, ജയന്‍.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page