ആശ്വാസം! സ്വര്‍ണ വില ഇന്നുകുറഞ്ഞത് 1520 രൂപ; ഇത്ര ഒറ്റയടിക്ക് കുറഞ്ഞത് കേരള ചരിത്രത്തില്‍ ആദ്യം

ചരിത്രത്തിലാദ്യമായി എറ്റവും വലിയ സ്വര്‍ണ വില ഏകദിന ഇടിവ്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിവസം വില ഇത്രയും കുറയുന്നത്. ഇതിനു മുന്‍പ് ഗ്രാമിന് 150 രൂപ വരെ (പവന് 1,200 രൂപ വരെ) ഇടിഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 150 രൂപ താഴ്ന്ന് 5,470 രൂപയിലെത്തി. വെള്ളി വിലയും ഗ്രാമിന് 3 രൂപ കുറഞ്ഞ് 96 രൂപയായി. മേയ് 20നായിരുന്നു പവന് ചരിത്രത്തിലെ റെക്കോഡ് വില. 55,120 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. മേയ് ഒന്നിന് 52,440 രൂപയായിരുന്നു പവന്‍ വില.
18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതല്‍ സ്വര്‍ണ ശേഖരം വാങ്ങുന്നത് നിര്‍ത്തി.
കരുതല്‍ സ്വര്‍ണ ശേഖരത്തിലേക്ക് തുടര്‍ച്ചയായി സ്വര്‍ണം വാങ്ങിക്കൂട്ടിയ ചൈന, പൊടുന്നനെ വാങ്ങല്‍ അവസാനിപ്പിച്ചതും യുഎസില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുമാണു സ്വര്‍ണവിലയെ താഴേക്കു നയിച്ചത്. യുഎസില്‍ കഴിഞ്ഞ മാസം പുതിയതായി 2.72 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു. 1.85 ലക്ഷം പുതിയ തൊഴിലുകളായിരുന്നു പ്രതീക്ഷിച്ചിരുന്നത്. രാജ്യാന്തര സ്വര്‍ണവില ഇതോടെ ഔണ്‍സിന് 83 ഡോളര്‍ ഇടിഞ്ഞ് 2,293 ഡോളറിലെത്തി. ഇതാണ് കേരളത്തിലും വില കുറവിലെത്തിയതെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page