വീട്ടുകാര്‍ ഈദ് മിലാദ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയം വന്‍ കവര്‍ച്ച. വീട്ടില്‍ നിന്നും 1.33 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. കര്‍ണാടക ബണ്ട് വാള്‍ മോന്തിമാരു സ്വദേശിനി അസ്മയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞദിവസം രാത്രി 10 നും 12 മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നു കരുതുന്നു. രാത്രി ഒന്‍പത് മണിക്ക് അസ്മ കുടുംബാംഗങ്ങള്‍ക്കൊപ്പം അടുത്തുള്ള പള്ളിയില്‍ മിലാദ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. പരിപാടി കഴിഞ്ഞ് രാത്രി 12.45 ഓടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. വീട് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയുടെ ജനലിന്റെ ഇരുമ്പ് ഗ്രില്‍ മുറിച്ച് അകത്ത് കടക്കുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ച 72,000 രൂപ വിലമതിക്കുന്ന അര പവന്‍ സ്വര്‍ണ ചെയിന്‍, 24,000 രൂപ വിലമതിക്കുന്ന മോതിരം, 12,000 രൂപ വിലമതിക്കുന്ന രണ്ട് ഗ്രാം സ്വര്‍ണ വള, 25,000 രൂപ എന്നിവയും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു. ബണ്ട്വാള്‍ റൂറല്‍ ഇന്‍സ്പെക്ടര്‍ ശിവകുമാര്‍, പിഎസ്‌ഐ ഹരീഷ് എംആര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. മോഷ്ടാക്കളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.