പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിലെ അമല്‍ ജോസാണ് (28) മരിച്ചത്. അപ്പാച്ചിമേട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വ്യാഴാഴ്ച സ്വദേശത്ത് എത്തിക്കും.