കാസര്‍കോട്: ഇരുവൃക്കകളും, പാന്‍ക്രിയാസും നഷ്ടപ്പെട്ട് വിദഗ്ധ ചികില്‍സ തേടുന്ന കാട്ടിപ്പൊയിലിലെ അജീഷിന്റെ കണ്ണീരൊപ്പാന്‍ ഫ്രണ്ട്‌സ് ക്ലബ്ബ് കാട്ടിപ്പൊയില്‍ കാരംസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ഭാരവാഹികൂടിയായ അജീഷിന്റെ വിദഗ്ദ ചികിത്സയ്ക്കുള്ള ധനശേഖരണത്തിനായാണ് കണ്ണൂര്‍ കാസര്‍കോട് ജില്ലാ തല കാരംസ് ടൂര്‍ണമെന്റ് നടത്തുന്നത്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും കലാകായിക പ്രവര്‍ത്തനങ്ങളിലും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന
ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ജില്ല കാരംസ് ടൂര്‍ണ്ണമന്റ് ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. ഡബിള്‍സില്‍ ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 5005 രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 3001 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1001 രൂപയും സിഗിംള്‍സില്‍ 3001, 2001 രൂപയും വിജയികള്‍ക്കെല്ലാം ട്രോഫിയും സമ്മാനിക്കും. മല്‍സരത്തിലുടെ ലഭിക്കുന്ന മുഴുവന്‍ തുകയും അജീഷ് ചികില്‍സാ സഹായ കമ്മറ്റിക്ക് കൈമാറും. എന്‍ട്രി ഫീസ് യഥാക്രമം 500, 300 എന്നിങ്ങനെയാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9744569496, 9496048781 നമ്പറുകളില്‍ ബന്ധപ്പെടണം.