കട്ടത്തടുക്ക സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ടിപ്പര്‍ ലോറിയിടിച്ചു മരിച്ചു

 

കാസര്‍കോട്: പുത്തിഗെ, കട്ടത്തടുക്ക, എ.കെ.ജി നഗര്‍ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. മൊഗ്രാല്‍, കൊപ്പളം അഹമ്മദിന്റെ മകന്‍ എം.കെ മുഹമ്മദ് റാഷിദ് (21) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി തമിഴ്‌നാട്, കോയമ്പത്തൂരിലാണ് അപകടം. കോയമ്പത്തൂരില്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ്. രാത്രി ബൈക്ക് റോഡരുകില്‍ നിര്‍ത്തി മറുവശത്തുള്ള ഹോട്ടലില്‍ നിന്നു ഭക്ഷണം വാങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടമെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ രാത്രി തന്നെ കോയമ്പത്തൂരിലേക്കു പോയി. മകന്റെ അപകടവിവരമറിഞ്ഞ് ഗള്‍ഫിലായിരുന്ന പിതാവ് അഹമ്മദ് വ്യാഴാഴ്ച നാട്ടിലെത്തി.
അവധിക്ക് നാട്ടിലേക്കു വന്നിരുന്ന മുഹമ്മദ് റാഷിദ് ഒരാഴ്ച മുമ്പാണ് തിരികെ കോയമ്പത്തൂരിലേക്ക് പോയത്. മാതാവ് കൊടിയമ്മ, കുണ്ടാപ്പുവിലെ സൗദയുടെ പിതാവ് ഇബ്രാഹിം ഹാജി 12 ദിവസം മുമ്പാണ് മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ചടങ്ങിലും മുഹമ്മദ് റാഷിദ് സംബന്ധിച്ചിരുന്നു. കൊപ്പളം സ്വദേശിയായ അഹമ്മദും കുടുംബവും പിന്നീട് പുത്തിഗെ, കട്ടത്തടുക്കയിലേക്ക് താമസം മാറുകയായിരുന്നു.
ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന മുഹമ്മദ് റാഷിദിന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി. സഹോദരങ്ങള്‍: ഹാദില്‍, സഫ, നിദ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page