എറണാകുളം: ബന്ധുവിന്റെ വീട്ടിലെ നീന്തല്‍കുളത്തില്‍ വീണ മൂന്നു വയസ്സുകാരന്‍ ചികില്‍സക്കിടെ മരിച്ചു. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടില്‍ ജിയാസിന്റെയും ഷെഫീലയുടെയും മകന്‍ അബ്രാം സെയ്ത് (3) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം. ജിയാസിന്റെ വീടിനു സമീപത്തെ സഹോദരന്റെ വീട്ടില്‍ വന്നതായിരുന്നു കുഞ്ഞ്. കളിക്കുന്നതിനിടെ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് മുങ്ങിപ്പോയി. മറ്റുകുട്ടികളുടെ കരിച്ചിലിനെ തുടര്‍ന്ന് കുളത്തില്‍ വീണ കുഞ്ഞിനെ പുറത്തെടുത്ത് ബന്ധുക്കള്‍ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കുഞ്ഞ് മരിച്ചു.