യുഎസ്: ഇന്‍സ്റ്റഗ്രാമില്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ തീരുമാനിച്ച് മെറ്റ. കൗമാരക്കാരായ ഉപയോക്താക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കായി സ്വകാര്യതയും രക്ഷാകര്‍തൃ നിയന്ത്രണങ്ങളും വരുന്നു. 18 വയസിന് താഴെയുള്ളവര്‍ക്ക് വേണ്ടി പ്രത്യേക ‘കൗമാര അക്കൗണ്ടുകള്‍’ ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിക്കാനാണ് മെറ്റയുടെ നീക്കം. ഇതോടെ ഈ അക്കൗണ്ടുകളെല്ലാം ഫോളോവര്‍മാര്‍ക്ക് മാത്രം കാണാനാവുന്ന പ്രൈവറ്റ് അക്കൗണ്ട് ആയി മാറുകയും ഇന്‍സ്റ്റാഗ്രാമില്‍ കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിന് അനുസരിച്ച് നിയന്ത്രിക്കപ്പെടും. സന്ദേശങ്ങള്‍ അയക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീന്‍ അക്കൗണ്ടുകള്‍. നേരത്തെ ബന്ധപ്പെട്ടിട്ടുള്ളവരുമായി മാത്രമേ ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ചാറ്റ് ചെയ്യാനാവൂ. അപരിചിതരായ ആളുകള്‍ക്ക് ടീന്‍ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ സന്ദേശം അയക്കാനോ അവരെ ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ സാധിക്കില്ല.
യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ അടുത്ത ആഴ്ചമുതല്‍ നിയന്ത്രണങ്ങള്‍ വന്നു തുടങ്ങും. നിയമം വരുന്നതിന് മുമ്പ് 18ന് താഴെയുള്ളവര്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍ അവരുടെ അകൗണ്ടുകള്‍ 60 ദിവസത്തിനുള്ളില്‍ കൗമാര അക്കൗണ്ടിലേക്ക് മാറ്റും.
കൗമാരക്കാരുടെ ഇന്‍സ്റ്റാഗ്രാം ഉപയോഗത്തിന് സമയ നിയന്ത്രണവും ഉണ്ടാവും. ഒരു മണിക്കൂര്‍ ഉപയോഗത്തിന് ശേഷം ഇന്‍സ്റ്റാഗ്രാം ഉപയോഗം നിര്‍ത്തിവെക്കാനുള്ള അറിയിപ്പുണ്ടാവും. രാത്രി പത്തിനും രാവിലെ ഏഴിനും ഇടയില്‍വരുന്ന സന്ദേശങ്ങള്‍ക്ക് ഓട്ടോമാറ്റിക്കായി മറുപടി നല്‍കും.
യൂറോപ്യന്‍ യൂണിയനിലുള്ള കൗമാരപ്രായക്കാരുടെ ഇന്‍സ്റ്റഗ്രാം അകൗണ്ടുകള്‍ ഈ വര്‍ഷം അവസാനത്തോടെ ക്രമീകരിക്കും. ഇപ്പോള്‍ നിരവധി കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. പ്രായം എത്താത്ത കുട്ടികള്‍ ചതികുഴിയില്‍ വീഴുന്ന വാര്‍ത്ത കൂടുതലായി വരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം കൊണ്ടു വരാന്‍ മെറ്റ തീരുമാനിച്ചിരിക്കുന്നത്. ഇനി പ്രായം കള്ളം പറഞ്ഞ് 18 വയസിന് താഴെയുള്ളവര്‍ ഇന്‍സ്റ്റ്ഗ്രാം അകൗണ്ട് ക്രിയേറ്റ് ചെയ്താല്‍ അത് കണ്ടുപിടിക്കാനുള്ള സംവിധാനവും മെറ്റ ഒരുക്കുന്നുണ്ട്.