സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയച്ച് ബീച്ചിലേക്ക് ക്ഷണിച്ചു; പെണ്‍കുട്ടിയെത്തിയത് ബന്ധുക്കളെ കൂട്ടി, ഏറെ പ്രതീക്ഷയോടെ എത്തിയ ഡോക്ടര്‍ പോക്‌സോ കേസില്‍ കുടുങ്ങി

കോഴിക്കോട്: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിലേക്ക് വരാന്‍ ക്ഷണിച്ച യുവ ഡോക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഡോ. അലന്‍ അലക്‌സ് (32) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയോടെയാണു സംഭവം. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി അടുത്തുകൂടിയ ഡോക്ടര്‍ ബീച്ചിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. ഇതേതുടര്‍ന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആസൂത്രണം ചെയ്തതു പ്രകാരം വ്യാഴാഴ്ച രാവിലെ ഡോക്ടറോടു ബീച്ചിലെത്താന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍നിന്ന് അലന്‍ കാറില്‍ ബീച്ച് റോഡിലെത്തി.
പെണ്‍കുട്ടിയെ കാറില്‍ കയറ്റി കറങ്ങാന്‍ പോകാന്‍ ശ്രമിച്ച ഡോക്ടറെ ബന്ധുക്കള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് വെള്ളയില്‍ പൊലീസിനെ വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നു കണ്ടെത്തിയതോടെയാണ് വൈകിട്ടോടെ പോക്‌സോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. അലന്റെ കാറും കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page