കാസര്‍കോട്: നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി ശാന്തയുടെ ഭര്‍ത്താവ് പോടോത്തുരുത്തിയിലെ പുളുക്കൂല്‍ കുഞ്ഞിക്കണ്ണ(72)നെ തേജസ്വിനി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 8.45 മണിക്കാണ് പരിസരവാസികള്‍ വീടിനു സമീപത്തുള്ള തേജസ്വിനി പുഴയില്‍ പി. കുഞ്ഞിക്കണ്ണനെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കരയ്‌ക്കെടുത്തു തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. സംഭവത്തില്‍ നീലേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മക്കള്‍: ടി.വി സുരേഷ് (സിപിഎം പേരോല്‍ ലോക്കല്‍ കമ്മിറ്റി അംഗം), ടി.വി ദിലീപ് (ഹോം ഡെക്കര്‍ ഫര്‍ണ്ണിച്ചര്‍ മാണിയാട്ട്), ടി.വി രൂപേഷ് (വിമുക്തഭടന്‍). മരുമക്കള്‍: അതുല്യ (അധ്യാപിക എ.എല്‍.പി സ്‌കൂള്‍ തങ്കയം), നിഷിത (നിയതം അപ്പാരല്‍സ്, നീലേശ്വരം), അര്‍ച്ചന (ഫാര്‍മസിസ്റ്റ് പി.എച്ച്.എസ് കാര്യങ്കോട്). സഹോദരങ്ങള്‍: പി. നാരായണി (പൊടോത്തുരുത്തി), പരേതനായ പി. അമ്പു (രാമന്‍ചിറ).