കാസർകോട്: കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 60 ലിറ്റർ കർണാടക നിർമ്മിത മദ്യവും 48 ലിറ്റർ ബിയറും എക്‌സൈസ് പിടികൂടി. ഡ്രൈവർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ വച്ചാണ് മദ്യക്കടത്ത് പിടികൂടിയത്. എക്സൈസ് ചെക്ക് പോസ്റ്റ് ടീമും സ്പെഷൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് മദ്യ കടത്ത് കണ്ടെത്തിയത്. പരിശോധനയിൽ 60.48 ലിറ്റർ കർണാടക മദ്യവും 48 ലിറ്റർ കർണാടക ബിയറും ഹോണ്ട സിറ്റി കാറിനകത്തു സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വാഹനവും മദ്യവും കസ്റ്റഡിയിൽ എടുത്തു. തൊണ്ടിമുതലും കേസ് രേഖകളും വാഹനവും കുമ്പള റേഞ്ച് ഓഫീസിൽ ഹാജരാക്കി. മഞ്ചേശ്വരം എക്‌സൈസ് ചെക്പോസ്റ്റിലെ ഇൻസ്‌പെക്ടർ കെ വി സുനീഷ് മോന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കെ ഗോപി, പ്രിവന്റീവ് ഓഫിസർ എം രവീന്ദ്രൻ, കെ,പ്രിവന്റീവ് ഓഫിസർ ഗ്രേഡ് രമേശൻ ആർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മോഹനകുമാർ, ലിജു, ഷിജിത്ത് വി വി, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരാണ് മദ്യ കടത്ത് പിടികൂടിയത്.