പുതുവര്‍ഷാഘോഷത്തിന് ഗോവയിലെത്തിയ മലയാളി യുവാവ് മരിച്ചു

കാസര്‍കോട്: പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ഗോവയിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് മുഴക്കോത്ത് താമസക്കാരനും കോഴിക്കോട് കല്ലായി സ്വദേശിയുമായ അഖില്‍ (35) ആണ് മരിച്ചത്. അഖില്‍ മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഗോവയില്‍ പുതുവല്‍സരാഘോഷത്തിന് എത്തിയത്. ബുധനാഴ്ച വൈകീട്ട് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വ്യാഴാഴ്ച ഗോവ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടന്നു. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. സിവില്‍ എഞ്ചീനിയറായിരുന്ന അഖില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍, കാലിക്കടവ് പ്രദേശങ്ങളില്‍ മീന്‍ വില്‍പന നടത്തിവരികയായിരുന്നു. കല്ലായി വല്ലാശേരി …

ശാരീരിക ബന്ധത്തിനു ഭാര്യ വിസമ്മതിച്ചപ്പോൾ മകളെ മാനഭംഗപ്പെടുത്താൻ ശ്രമം; ഭർത്താവിനെ വെട്ടി നുറുക്കി പറമ്പിൽ തള്ളി, ഒടുവിൽ ഭാര്യ പൊലീസ് പിടിയിൽ

ബൽഗാവി: മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ കഷണങ്ങളായി വെട്ടിനുറുക്കി പറമ്പിലെറിഞ്ഞു. കർണാടക ബൽഗാവി ജില്ലയിലെ ചിക്കോഡിക്കടുത്ത ഉമ്രാണിഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണു സംഭവം. ഉമ്രാണിയിലെ ശ്രീമന്ത് ഇറ്റ് നാലാ(30)ണു കൊല്ലപ്പെട്ടത്. താനുമായി ശാരീരിക ബന്ധത്തിനു ഭാര്യ വിസമ്മതിച്ചപ്പോഴാണു മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നു പറയുന്നു. ഇതു കണ്ട ശ്രീമന്തിൻ്റെ ഭാര്യ സാവിത്രി (25) അയാളെ കല്ലു കൊണ്ടു തലക്കിടിച്ചു കൊന്ന ശേഷം രണ്ടായി വെട്ടിമുറിച്ചു. കഷണങ്ങളാക്കിയ മൃതദേഹം ഒരു ബാരലിൽ ഇട്ടു. ബാരൽ ഉരുട്ടി പറമ്പിലെത്തിച്ചു മൃതദേഹം …

ചന്തേരയിലെ എ ജി സൈനബ ഹജ്ജുമ്മ അന്തരിച്ചു

കാസർകോട് : ചന്തേരയിലെ പരേതനായ ടി പി അബ്ദുൽ ഖാദറിന്റെ ഭാര്യ എ ജി സൈനബ ഹജ്ജുമ്മ ( 95) അന്തരിച്ചു. മക്കൾ: എ ജി സുലൈമാൻ ഹാജി, എ ജി മുഹമ്മദ്കുഞ്ഞി ഹാജി, എ ജി ഹംസ ഹാജി, എ ജി അശ്റഫ്, എ ജി ബീഫാത്തിമ, എ ജി ജമീല. മരുമക്കൾ: ടി പി കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി, യൂസഫ് ബങ്കളം, നാഫീസത്തുൽ മർസിയ, ശരീഫ കാഞ്ഞങ്ങാട്, മുംതാസ് ഉദിനൂർ, നസീറ ബങ്കളം. സഹോദരങ്ങൾ: …

63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി; കൗമാര കലോത്സവം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : 63ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കമാകും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന്  അവതരിപ്പിക്കും.  വയനാട്  വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. 14 ജില്ലകളിൽ നിന്നായി 15,000 ത്തോളം കലാപ്രതിഭകളാണ് കലോത്സവത്തിന് തലസ്ഥാനത്തേക്ക് എത്തുക. സ്വർണകപ്പ് ഘോഷയാത്ര …

റെയിൽവേ ട്രാക്കിൽ ഇരുന്ന് പബ്ജി കളി; ട്രെയിൻ വരുന്നത് അറിഞ്ഞില്ല; മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം

പട്ന: റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി ഗെയിം കളിച്ച ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ഇയർഫോണ്‍ വച്ച് ഗെയിമിൽ മുഴുകിയതിനാൽ, ട്രെയിൻ വരുന്നത് കുട്ടികൾ അറിഞ്ഞില്ല. ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്. മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽ സെക്ഷനിലാണ് അപകടം. പോസ്റ്റ്മോർട്ടത്തിനു ശേഷം മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് ​​ദീപ്, റെയിൽവേ പൊലീസ് എന്നിവർ സംഭവ …

സിനിമാതാരം ആവണിക്ക് ഉജ്ജ്വല ബാല്യം പുരസ്കാരം

കാസർകോട്: ചെറുപ്രായത്തിൽ തന്നെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയയായ എ വി ആവണിക്ക് ഉജ്ജ്വല ബാല്യം പുരസ്കാരം. സമൂഹമാധ്യമത്തിലെ താരമാണ് ആവണി. കുറിഞ്ഞി എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയിട്ടുണ്ട്. കഴിഞ്ഞവർഷം സ്കൂൾ കലോത്സവത്തിൽ കലാതിലകം ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുല്ലൂർ നേതാജി നഗർ സ്വദേശി എ വി രാജേഷ് കുമാറിന്റെയും ശിവാഞ്ജനയുടെയും മകളാണ് ആവണി. നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ താരം. വ്യത്യസ്ത …

22ന് നടക്കുന്ന പങ്കാളിത്ത പെൻഷൻ വിരുദ്ധ സൂചനാ പണിമുടക്കിൽ അണിനിരക്കുക: എ.കെ.എസ്.ടി.യു

കാസർകോട്: പങ്കാളിത്തപെൻഷൻ പിൻവലിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി 22 ന് നടക്കുന്ന സൂചന പണിമുടക്കിൽ മുഴുവൻ ജീവനക്കാരും അധ്യാപകരും അണിനിരക്കണമെന്ന് എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. ഫെബ്രു 13, 14, 15 തീയ്യതികളിൽ കാഞ്ഞങ്ങാട്ട് നടക്കുന്ന എ.കെ.എസ്.ടി.യു 28-ാം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള ജില്ലാ സമ്മേളനം ജി.എച്ച് എസ് എസ് ബേക്കൂരിൽ സി പി ഐ കാസർകോട് ജില്ലാ സെക്രട്ടറി …

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

ബംഗളൂരു: മലയാളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കേരള കൗമുദി പത്രത്തിന്റെ സീനിയര്‍ എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം എംഎസ് മണി കലാകൗമുദി വാരിക ആരംഭിച്ചതോടെ അതിന്റെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചു. പിന്നീട് കലാകൗമുദിയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിരുന്നു. അതിന് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സമകാലിക മലയാളം വാരികയുടെ പത്രാധിപരായിരുന്നു. 1957 ല്‍ കെ ബാലകൃഷ്ണന്റെ കൗമുദിയിലൂടെയാണ് ജയചന്ദ്രന്‍ നായര്‍ പത്രപ്രവര്‍ത്തന രംഗത്തെത്തിയത്. പത്രാധിപര്‍ …

കുമ്പള മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സഹ.സംഘത്തില്‍ നിയമവിരുദ്ധ നടപടികള്‍ വേണ്ടത്ര; ഇനിയും കണ്ടുപിടിക്കാനുള്ളത് അതുക്കും മേലെ

കാസര്‍കോട്: കുമ്പള മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സഹകരണസംഘത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരം സഹകരണ ജോയിന്റ് രജിസ്ട്രാരുടെ നേതൃത്വത്തില്‍ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടു പിടിച്ചതിനു പിന്നാലെ ഇനിയും കണ്ടു പിടിക്കാന്‍ അതിലുമധികം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടെന്നു സംഘം മുന്‍ ഡയറക്ടറും കുമ്പളയിലെ പ്രമുഖ വ്യവസായിയുമായ വിക്രം പൈ സഹ. ജോയിന്റ് രജിസ്ട്രാരെ അറിയിച്ചു.സഹകരണ സംഘം സ്ഥാപിച്ചതു മുതല്‍ സഹകരണ വകുപ്പ് യൂണിറ്റ് ഇന്‍സ്പെക്ടര്‍മാരും ഓഫീസ് ഇന്‍സ്പെക്ടര്‍മാരും പരിശോധനയും ഓഡിറ്റിംഗും നടത്തി കൃത്രിമങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അസി. രജിസ്ട്രാരെയും ജോ.രജിസ്ട്രാരെയും അറിയിക്കാറുള്ളത് …

ഫേസ്ബുക്കിലൂടെ പാക് യുവതിയുമായി കടുത്ത പ്രണയം, നേരില്‍ കാണാനായി അതിര്‍ത്തി കടന്ന ഇന്ത്യക്കാരന്‍ ജയിലില്‍, സംഭവമറിയാതെ കാമുകി

ആഗ്ര: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനായി പാസ്പോര്‍ട്ടും വിസയുമില്ലാതെ അതിര്‍ത്തി കടന്ന ഇന്ത്യന്‍ യുവാവ് പാക് ജയിലില്‍. ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശിയായ 30 കാരനായ ബാദല്‍ ബാബുവാണ് കാമുകിയെ കാണാനുള്ള ശ്രമത്തിനിടെ പാകിസ്ഥാനിലെ ജയിലിലായത്. അലിഗഡിലെ ഖട്ടാരി ഗ്രാമവാസിയായ ഇയാള്‍ ഡല്‍ഹിയില്‍ തയ്യല്‍ ജോലി ചെയ്തുവരികയായിരുന്നു. ഫേസ് ബുക്കിലൂടെയാണ് പാക് യുവതിയെ പരിചയപ്പെട്ടത്. ബന്ധം അടുത്തതോടെ യുവതി നേരില്‍ കാണാന്‍ ആവശ്യപ്പെട്ടിരുന്നു.വെള്ളിയാഴ്ചയാണ് ഇയാളെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പൊലീസ് അറസ്റ്റ് ചെയ്തത്.മണ്ടി ബഹൗദീന്‍ നഗരത്തില്‍ വച്ചാണ് പൊലീസിന്റെ …

വേദമൂര്‍ത്തി പള്ളത്തട്ക്ക വിശ്വേശ്വര ഭട്ട് അന്തരിച്ചു

ബദിയടുക്ക: വേദപണ്ഡിതനും വേദാചാര്യനുമായ വേദമൂര്‍ത്തി പള്ളത്തട്ക വിശ്വേശ്വര ഭട്ട്(83) അന്തരിച്ചു. നീര്‍ച്ചാലിനടുത്തുള്ള വസതിയില്‍ ആയിരുന്നു അന്ത്യം. ഭാര്യ: ജഗദംബ. സഹോദരങ്ങള്‍: കൃഷ്ണ ഭട്ട്, ശങ്കര നാരായണ ഭട്ട്, സദാശിവ ഭട്ട്, ഗണപതി ഭട്ട്, സുബ്രഹ്‌മണ്യ ഭട്ട്, ശങ്കരി, ജയന്തി, പ്രസന്നകുമാരി, വിജയലക്ഷ്മി, ശാരദ, ദേവകി, സീതാ ലക്ഷ്മി. മറ്റൊരു സഹോദരന്‍ വേദമൂര്‍ത്തി പള്ളത്തട്ക പരമേശ്വരഭട്ട് അടുത്തിടെ അന്തരിച്ചിരുന്നു.

ദിണ്ടിഗലില്‍ നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് അപകടം; രണ്ട് മലയാളി സ്ത്രീകള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശിനികളായശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 10 പേര്‍ക്ക് പരിക്കേറ്റു. അപകടസമയത്ത് പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ നത്തം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരനായ മിഥുന്‍ രാജിനെ പുതിയ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാന്‍ കുടുംബവും സുഹൃത്തുക്കളും പോകുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായതോടെ കാര്‍ കോണ്‍ക്രീറ്റ് ബാരിയറിലേക്ക് …

ഖേല്‍രത്ന അവാര്‍ഡ് പ്രഖ്യാപിച്ചു; മനു ഭാക്കറിനും ഡി ഗുകേഷിനും ഖേല്‍രത്ന, മലയാളിയായ സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ്

ന്യൂഡല്‍ഹി: 2024 ലെ ദേശീയ കായിക അവാര്‍ഡുകള്‍ യുവജനകാര്യ, കായിക മന്ത്രാലയം പ്രഖ്യാപിച്ചു. മനു ഭാക്കര്‍, ഡി ഗുകേഷ്, ഹര്‍മന്‍പ്രീത് സിംഗ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡിന് അര്‍ഹരായി. അര്‍ജുന അവാര്‍ഡും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 32 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചത്. മലയാളി ആയ സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ് ലഭിച്ചു. നീന്തല്‍ താരമാണ് സജന്‍ പ്രകാശ്. സിംഗപ്പൂരില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോല്‍പ്പിച്ചാണ് ഗുകേഷ് ലോകചാമ്പ്യനായത്. …

മാനുഷിക പരിഗണന, നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയ്യാറാണെന്ന് ഇറാന്‍

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍. മാനുഷിക പരിഗണന വെച്ച് കേസില്‍ ഇടപെടാന്‍ തയ്യാറാണ്. വിഷയത്തില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നും ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടെയായിരുന്നു പ്രതികരണം. നിമിഷപ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നേരത്തേ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. നിമിഷയുടെ മോചനത്തിനായി പോയ മാതാവ് ഇപ്പോഴും യമനില്‍ തുടരുകയാണ്.യെമന്‍ …

പുതുവത്സരം ആഘോഷിക്കാന്‍ പോയത് റിസര്‍വ് വനത്തില്‍; 30 അംഗ യുവാക്കളെ കയ്യോടെ പൊക്കി വനം വകുപ്പ്

പുതുവത്സരം ആഘോഷിക്കാന്‍ 30 അംഗ യുവാക്കള്‍ പോയത് കുടക് ഭാഗമണ്ഡല റേഞ്ച് റിസര്‍വ് വനത്തിന്റെ ഭാഗമായ കോളിക്കല്ല് മലനിരകളില്‍. അനധികൃതമായി പ്രവേശിച്ച യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒടുവില്‍ കുറ്റം സമ്മതിച്ച് രേഖാമൂലം ഉറപ്പ് നല്‍കിയ ശേഷമാണ് യുവാക്കളെ വിട്ടയച്ചത്. കൂടാതെ സംരക്ഷിത വനത്തെ കുറിച്ച് ബോധവല്‍ക്കരണവും നടത്തി.വനത്തില്‍ എത്തി ആഘോഷം നടത്താനൊരുങ്ങിയ യുവാക്കളെ വനപാലകര്‍ പിടികൂടുകയായിരുന്നു. പുതുവല്‍സരാഘോഷങ്ങള്‍ക്കായി ആളുകള്‍ വനത്തില്‍ എത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്സെന്‍സിറ്റീവ് റിസര്‍വ് വനമേഖലകളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം …

പാങ്ങുള്ള ബജാറില്‍, ചേലോടെ തെരുവ് വിളക്കുകള്‍

കാസര്‍കോട്: പാങ്ങുള്ള കാസര്‍കോട് ബജാറില്‍ ചേലോടെ തെരുവ് വിളക്കുകള്‍ തെളിഞ്ഞു. നഗരഹൃദയത്തിന് നഗര സഭയുടെ പുതുവത്സര സമ്മാനമാണ് തെരുവ് വിളക്കുകളെന്നു ചെയര്‍മാന്‍ അബ്ബാസ് ബീഗം സന്തോഷിച്ചു. നഗരസഭയുടെ ”പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍” നഗര സൗന്ദര്യ പദ്ധതിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാന്റ് മുതല്‍ പഴയ ബസ് സ്റ്റാന്റ് വരെ എം.ജി. റോഡ് ഡിവൈഡറില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റുകളാണ് നഗരത്തെ പ്രകാശപൂരിതമാക്കുന്നത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ …

ചികില്‍സയ്ക്കായി നാട് കൈകോര്‍ത്തിട്ടും ഫലമുണ്ടായില്ല; വലിയപറമ്പിലെ ദില്‍ജിത്ത് ബാല മരണത്തിന് കീഴടങ്ങി

കാസര്‍കോട്: കരള്‍ രോഗം ബാധിച്ച വലിയപറമ്പ മാടക്കാലിലെ 13 കാരന്‍ ദില്‍ജിത്ത് ബാല മരണത്തിന് കീഴടങ്ങി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. എത്രയും പെട്ടെന്ന് കരള്‍ മാറ്റിവയ്ക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നാട് കൈകോര്‍ത്ത് ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്തിയിരുന്നു. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ശസ്ത്രക്രിയ മാറ്റിവയ്ക്കുകയായിരുന്നു. ഇളമ്പച്ചി ഗുരു ചന്തു പണിക്കര്‍ സ്മാരക ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വ്യാഴാഴ്ച …

പ്രകൃതി ചൂഷണത്തിനെതിരെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രതിഷേധിക്കുമെന്ന് സാമുഹ്യ പ്രവര്‍ത്തകന്‍

കാസര്‍കോട്: മണ്ണും മരങ്ങളങ്ങളടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ ഇതര സംസ്ഥാനങ്ങിലേക്ക് കടത്തിക്കൊണ്ടു പോകുന്നത് വ്യാപകമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെതിരെഅടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രതിഷേധിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്‍.കേശവ് നായക്. കുമ്പളയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിയമങ്ങള്‍ കാറ്റില്‍ പറത്തി കഴിഞ്ഞ കുറേ കാലങ്ങളായി അനന്തപുരം വ്യവസായ പാര്‍ക്കിനോട് ചേര്‍ന്ന മരത്തടികളും മണ്ണും തമിഴ്‌നാട്, ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നു.ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ മുപ്പത് വര്‍ഷമായി പോരാട്ടം നടത്തി വരികയാണ്. വിഷയത്തില്‍ രാഷ്ട്രപതി, കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന …