കാസര്‍കോട്: അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ 1076634 വോട്ടര്‍മാര്‍. 2442 വോട്ടര്‍മാര്‍ വര്‍ദ്ധിച്ചു. കന്നി വോട്ടര്‍മാരില്‍ 11044 പേര്‍ കുറഞ്ഞു. 526098 പുരുഷ വോട്ടര്‍മാരും 550525 സ്ത്രീ വോട്ടര്‍മാരുമാണ് അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്ളത്. ആകെ 1218 പുരുഷ വോട്ടര്‍മാരുടെയും 1225 സ്ത്രീ വോട്ടര്‍മാരുടെയും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 11 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും അന്തിമ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചു. 12171 കന്നിവോട്ടര്‍മാരും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടു. കന്നിവോട്ടര്‍മാരുടെ എണ്ണത്തില്‍ 11044 വോട്ടര്‍മാര്‍ കുറഞ്ഞു. എണ്‍പത് പിന്നിട്ട 15423 മുതിര്‍ന്ന വോട്ടര്‍മാരാണ് പട്ടികയുടെ ഭാഗമായത്. 2226 വോട്ടര്‍മാരുടെ വര്‍ദ്ധനവുണ്ടായി.
വോട്ടര്‍മാരുടെ വിവരങ്ങള്‍ മണ്ഡലം തിരിച്ച്
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ 113069 പുരുഷ വോട്ടര്‍മാരും 112704 സ്ത്രീ വോട്ടര്‍മാരുമായി 225773 വോട്ടര്‍മാര്‍ അന്തിമവോട്ടര്‍ പട്ടികയില്‍ ഉണ്ട്. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ 102311 പുരുഷ വോട്ടര്‍മാരും 103455 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറു മുള്‍പ്പെടെ 205767 വോട്ടര്‍മാരാണ് അന്തിമവോട്ടര്‍ പട്ടികയില്‍ ഉള്ളത്. ഉദുമ നിയോജക മണ്ഡലത്തില്‍ 107046 പുരുഷ വോട്ടര്‍മാരും 112204 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്ന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 219253 വോട്ടര്‍മാര്‍ അന്തിമവോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചു. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ 106193 പുരുഷ വോട്ടര്‍മാരും 114999 സ്ത്രീ വോട്ടര്‍മാരും അഞ്ച് ട്രാന്‍സ്ന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ആകെ 221197 വോട്ടര്‍മാരുമാണ്. അന്തിമവോട്ടര്‍ പട്ടികയില്‍ ഉള്ളത്. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ 97479 പുരുഷ വോട്ടര്‍മാരും 107163 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്ന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമായി 204644 വോട്ടര്‍മാര്‍ അന്തിമവോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചു.