കുണിയയിൽ വൻ കഞ്ചാവ് വേട്ട: കാറിൽ കടത്തിയ 30 കിലോ കഞ്ചാവ് പിടികൂടി, ഒരാൾ പിടിയിൽ, രണ്ടു പേർ രക്ഷപ്പെട്ടു

കാസർകോട്: പെരിയ കുണിയയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിയ 30 കിലോ കഞ്ചാവ് ബേക്കൽ പൊലീസ് പിടികൂടി. രണ്ടുപേർ രക്ഷപ്പെട്ടു. ഒരാൾ പിടിയിലായി. ബോവിക്കാനം പൊവ്വൽ സ്വദേശി ബാസിത് (35) ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് ബേക്കൽ പൊലീസ് കുണിയ ദേശീയപാതയിൽ വാഹന പരിശോധന നടത്തിയത്. പെരിയ ഭാഗത്ത് നിന്നും പെരിയാട്ടടുക്കത്തേക്ക് വരികയായിരുന്ന കാറിനെ കണ്ടു സംശയം തോന്നിയ പൊലീസ് കൈകാട്ടി തടഞ്ഞുനിർത്തി. കാർ നിർത്തിയ ഉടനെ അകത്തുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഒരാൾ പിടിയിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ കഞ്ചാവ് കണ്ടെത്തിയത്. പിടിയിലായ ആളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page