മകന്റെ അടിയേറ്റ് ചികില്‍സയിലായിരുന്ന പിതാവ് മരിച്ചു

കണ്ണൂര്‍: മകന്റെ അടിയേറ്റ് ചികില്‍സയിലായിരുന്ന പിതാവ് മരിച്ചു. പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ എംഎ ഐസക്കാണ്(75) ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ മരണപ്പെട്ടത്.
കഴിഞ്ഞ നവംബര്‍ 27 ന് രാവിലെ 11.30 നാണ് മകന്‍ സന്തോഷ്(48)മരവടികൊണ്ട് ഐസക്കിന്റെ തലക്കടിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. അമിത മദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് പിതാവിന്റെ തലക്ക് മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഡിസംബര്‍ 11 ന് പരിയാരം പൊലീസ് മകന്‍ സന്തോഷിന്റെ പേരില്‍ വധശ്രമക്കേസ് എടുത്തിരുന്നു. അറസ്റ്റിലായ സന്തോഷ് ഇപ്പോഴും ജയിലില്‍ റിമാന്റില്‍ തുടരുകയാണ്. തലച്ചോറില്‍ രക്തസ്രാവം ബാധിച്ച് ഒരുമാസത്തിലേറെ ചികില്‍സയില്‍ കഴിഞ്ഞ ഐസക്ക് രണ്ടാഴ്ച്ച മുമ്പാണ് വീട്ടിലെത്തിയത്. ഭാര്യ: എല്‍സി(മറിയാമ്മ) മുരിങ്ങോത്ത്. മകള്‍ സീമ ഐസക്. മരുമക്കള്‍: ജോഷി(അരവഞ്ചാല്‍), അനു എടക്കോം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം എസ്.എ.ടി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കു ചൊറിച്ചല്‍; സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിലുള്ള പ്രതിഷേധമെന്നു കരുതിയിരുന്ന നാട്ടുകാര്‍ക്ക് തെറ്റി; കാരണക്കാര്‍ കമ്പിളിപ്പുഴുക്കളെന്ന് ആരോഗ്യ വകുപ്പ്
ഒന്നരവര്‍ഷമായി സെക്രട്ടറിയുള്‍പ്പെടെ ആറു ജീവനക്കാരില്ലാത്ത മധൂര്‍ പഞ്ചായത്തില്‍ അടുത്തിടെ നിയമിച്ച സെക്രട്ടറിയെ ഒരാഴ്ചക്കുള്ളില്‍ സ്ഥലം മാറ്റി; ഭരണസമിതി പ്രതിഷേധത്തെത്തുടര്‍ന്നു സ്ഥലംമാറ്റം മരവിപ്പിക്കാമെന്നു ജെ.ഡി.യുടെ ഉറപ്പ്

You cannot copy content of this page