കണ്ണൂര്‍: ഫുട്ബോള്‍ കോച്ച് മുക്കോലയിലെ ബത്താലി മുസ്തഫ(34)വീണ്ടും പോക്സോ കേസില്‍ അറസ്റ്റില്‍. ഫുട്ബോള്‍ പരിശീലനത്തിനെത്തിയ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് ചൊവ്വാഴ്ചയാണ് മുസ്തഫയെ അറസറ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മുസ്തഫയെ റിമാന്‍ഡ് ചെയ്തു. 2022 ലും സമാനമായ കേസില്‍ മുസ്തഫ പോക്സോ കേസില്‍ പ്രതിയായിരുന്നു. അന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന 15 കാരനെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. സംഭവം കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.