കാസര്‍കോട്: കാറഡുക്ക, കൊട്ടംകുഴി, ഒയക്കോലില്‍ വീണ്ടും പുലിയിറങ്ങി. ബുധനാഴ്ച പുലര്‍ച്ചെ 2.20ന് വിനു എന്ന ആളുടെ വീട്ടിലാണ് പുലി എത്തിയത്. നായയുടെ കരച്ചില്‍കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ പുലി ഓടിപ്പോയി. നായയ്ക്ക് പരിക്കൊന്നും ഉണ്ടായില്ലെങ്കിലും മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണം കാണപ്പെട്ടു. ഇതു രണ്ടാം തവണയാണ് ഇതേ നായ പുലിയുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിലും ഒയക്കോലിലും പരിസരത്തും പുലിയെ കണ്ടതായി വിവരം ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ വനംവകുപ്പ് അധികൃതര്‍ പുലിയെ പിടികൂടുന്നതിനു കൂട് സ്ഥാപിച്ചിരുന്നു.
ഓരോ ദിവസങ്ങളിലും ഓരോ ഭാഗങ്ങളില്‍ പുലികളെ കാണുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.