മാവോയിസ്റ്റുകള്‍ ചിക്മംഗളൂരുവില്‍ കീഴടങ്ങിയില്ല; മലയാളി ജിഷയടക്കം 6 പേര്‍ വൈകീട്ട് ബംഗളൂരുവില്‍ കീഴടങ്ങും

ബംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വനമേഖലയില്‍ താവളമാക്കിയ ആറ് മാവോയിസ്റ്റുകള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടര്‍ മീന നാഗരാജിന് മുന്‍പാകെ കീഴടങ്ങുമെന്നാണ് അറിയിച്ചത്. എന്നാല്‍ ആ തീരുമാനം മാറ്റി. വൈകീട്ട് ബെംഗളൂരുവിലെത്തി കീഴടങ്ങാണ് തീരുമാനമെന്നാണ് വിവരം.
മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാവും മാവോയിസ്റ്റുകള്‍ കീഴടങ്ങുക. കാടിറങ്ങിയ മാവോയിസ്റ്റുകള്‍ പൊലീസ് അകമ്പടിയോടെ ബംഗളൂരുവിലേക്ക് തിരിച്ചു. ചിക്കമംഗളൂരു ജില്ലാ കലക്ടര്‍ മീന നാഗരാജ് ഇവരെ അനുഗമിക്കുന്നുണ്ട്. മലയാളിയായ ജിഷ ഉള്‍പ്പടെയുള്ളവരാണ് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കബനി ദളത്തിലെ അംഗങ്ങളായ ലത, സുന്ദരി വനജാക്ഷി, ടി എന്‍ വസന്ത്, മാരപ്പ എന്നിവരാണ് ജിഷയോടൊപ്പം കീഴടങ്ങുന്നവര്‍. ഇവരുടെ നേതാവ് വിക്രം ഗൗഡ കഴിഞ്ഞ നവംബറില്‍ കര്‍ണാടകയിലെ നക്‌സല്‍ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ലതയ്ക്കെതിരെ 85, സുന്ദരിക്കെതിരെ 71, ജയണ്ണയ്ക്കെതിരെ 50 എന്നിങ്ങനെ നിരവധി ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ പ്രമുഖരില്‍ ഒരാളായി അറിയപ്പെടുന്ന ലതയ്ക്കെതിരെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുന്ദരിയും ജയണ്ണയും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതികളാണ്. തമിഴ്നാട്ടില്‍ നിന്നുള്ള വസന്ത് എട്ട് കേസുകളും കേരളത്തില്‍ നിന്നുള്ള ജിഷയ്ക്ക് 17 കേസുകളും ഉണ്ട്.
മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ പദ്ധതി പ്രകാരം ചിക്കമംഗളൂരുവിലെ പശ്ചിമഘട്ട മലനിരകളില്‍ കഴിയുന്ന ഇവരുമായി സര്‍ക്കാരിന്റെ ദൂതന്മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിക്രം ഗൗഡയുടെ ഏറ്റുമുട്ടല്‍ കൊലയില്‍ കുറ്റമറ്റ അന്വേഷണം വേണമെന്നതാണ് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം എസ്.എ.ടി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കു ചൊറിച്ചല്‍; സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിലുള്ള പ്രതിഷേധമെന്നു കരുതിയിരുന്ന നാട്ടുകാര്‍ക്ക് തെറ്റി; കാരണക്കാര്‍ കമ്പിളിപ്പുഴുക്കളെന്ന് ആരോഗ്യ വകുപ്പ്
ഒന്നരവര്‍ഷമായി സെക്രട്ടറിയുള്‍പ്പെടെ ആറു ജീവനക്കാരില്ലാത്ത മധൂര്‍ പഞ്ചായത്തില്‍ അടുത്തിടെ നിയമിച്ച സെക്രട്ടറിയെ ഒരാഴ്ചക്കുള്ളില്‍ സ്ഥലം മാറ്റി; ഭരണസമിതി പ്രതിഷേധത്തെത്തുടര്‍ന്നു സ്ഥലംമാറ്റം മരവിപ്പിക്കാമെന്നു ജെ.ഡി.യുടെ ഉറപ്പ്

You cannot copy content of this page