ഇടുക്കി: മൂന്നാര്‍, ചിത്തിരപ്പുരത്ത് റിസോര്‍ട്ടിന്റെ ആറാംനിലയില്‍ നിന്നു വീണ് ഒന്‍പതു വയസുകാരന്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ പ്രഭദയാലാ(9)ണ് മരിച്ചത്. മൂന്നാര്‍, ടീ കാസ്റ്റില്‍ റിസോര്‍ട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുടുംബം താമസിച്ചിരുന്ന മുറിയുടെ സ്ലൈഡിംഗ് ജനല്‍ വഴി കുട്ടി താഴേയ്ക്കു വീണതാകുമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഇടുക്കി, വെള്ളത്തൂവല്‍ പൊലീസ് കേസെടുത്തു.