കാസർകോട്: തലച്ചോറിലെ അമിത രക്തസ്രാവത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിപിഎം പ്രാദേശിക നേതാവ് മരിച്ചു. സിപിഎം മുൻ കൊയോങ്കര ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും തയ്യൽ തൊഴിലാളിയുമായ എം മോഹനൻ (52) ആണ് മരിച്ചത്. ബംഗളൂരു രാമയ്യ ഹോസ്പിറ്റിലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മോഹനന്റെ ചികിത്സക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. രാത്രിയോടെ നാട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ 10.30 ന് കൊയോങ്കര ഇഎംഎസ് മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 11.30 ഓടെ സംസ്കാരം. പരേതരായ മുണ്ടയിൽ കുഞ്ഞമ്പുവിന്റെയും മണക്കാട്ട് മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: അമ്പിളി. മക്കൾ: ആകാശ്, ഹരിത ( ബിഹാർ ). മരുമകൻ: കിസൻ (ബംഗളുരു ).സഹാദരങ്ങൾ: രമണി (മെട്ടമ്മൽ), വത്സരാജൻ (റിട്ട. ജീവനക്കാരൻ, എംആർഎസ് വെള്ളച്ചാൽ), തമ്പായി (തടിയൻ കൊവ്വൽ), കാർത്യായനി (പരത്തിച്ചാൽ), രവി (കൊയോങ്കര), അനിത (കണ്ണൂർ യൂണിവേഴ്സിറ്റി ജീവനക്കാരി), പരേതനായ സുകുമാരൻ.