സമൂഹമാധ്യമങ്ങള്‍ വഴി കലാപാഹ്വാനം; കാസര്‍കോട് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: ഫേസ് ബുക്ക് വഴി സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തി ലഹളയുണ്ടാക്കും വിധം പോസ്റ്റുകള്‍ പ്രസിദ്ധികരിച്ച ഒരാള്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ‘കാസര്‍കോട് ഹിന്ദുത്വ ഭീകരതയുടെ ആയുധ കേന്ദ്രങ്ങള്‍ കണ്ടെത്തി പൊലീസ് ശക്തമായ നടപടി സ്വീകരിക്കുക.. പൊലീസ് നിയമം നടപ്പിലാക്കുക ..’ എന്ന തലകെട്ടോടുകൂടിയും, ‘കാസര്‍കോട് പരസ്യമായി ഹിന്ദുത്വ ഭീകരതയുടെ ആയുധ പ്രദര്‍ശനം …ജില്ലയില്‍ സംഘപരിവര്‍ കലാപത്തിന് കോപ്പ് കൂട്ടുമ്പോള്‍ പൊലീസ് മൗനം തുടരുന്നോ?’ എന്ന അടിക്കുറിപ്പോടുകൂടി ആയുധം കയ്യില്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോ സഹിതം …

നിര്‍ത്തിയിട്ട ട്രെയിനിന്റെ ഒഴിഞ്ഞ കോച്ചിലിരുന്ന യാത്രക്കാരിയെ പോര്‍ട്ടര്‍ ബലാത്സംഗം ചെയ്തു

മുംബൈ: ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ഒഴിഞ്ഞ കോച്ചില്‍ യാത്രക്കാരിയെ ബലാത്സംഗം ചെയ്തു. ദീര്‍ഘദൂര ട്രെയിനിലാണ് സംഭവം. കേസില്‍ പോര്‍ട്ടറെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ബലാത്സംഗത്തിന് ഇരയായ മധ്യവയസ്‌കയായ സ്ത്രീയും മകനും രാത്രിയിലാണ് ബാന്ദ്ര ടെര്‍മിനസില്‍ എത്തിയത്. ട്രെയിനില്‍ നിന്ന് ഇറങ്ങിയ ശേഷം സ്ത്രീ പ്ലാറ്റ്‌ഫോമിന്റെ മറുവശത്ത് നിര്‍ത്തിയ മറ്റൊരു ട്രെയിനില്‍ കയറി. ആ ട്രെയിനില്‍ ആ സമയത്ത് ഒരു പോര്‍ട്ടര്‍ ഒഴികെ മറ്റാരും യാത്രക്കാരുണ്ടായിരുന്നില്ല. ഇയാള്‍ സ്ത്രീയെ …

സൈന്യത്തില്‍ ജോലി കിട്ടിയതിന് പിന്നാലെ കാമുകിയുമായി അകന്നു; മനോവേദനയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി, കാമുകന്റെ വാട്‌സാപ്പ് ചാറ്റ് പുറത്ത്, പൊലീസ് അന്വേഷണം തുടങ്ങി

പാലക്കാട്: കൊല്ലങ്കോട് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ കാമുകനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂര്‍ സ്വദേശി ഗ്രീഷ്മയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ചത്. സൈന്യത്തില്‍ ജോലി കിട്ടിയശേഷം കാമുകന്‍ ഗ്രീഷ്മയുമായുള്ള ബന്ധം ഉപേക്ഷിച്ചതായാണ് ആരോപണം. ഉപേക്ഷിച്ചതിന്റെ മനോവേദനയിലാണ് ജീവനൊടുക്കിയതെന്ന് ഗ്രീഷ്മയുടെ കുടുംബം ആരോപിച്ചു. കാമുകന്‍ കബളിപ്പിച്ചത് സംബന്ധിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയാണ് ഗ്രീഷ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം. …

സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തിന് നാളെ കൊടി ഉയരും

കാസര്‍കോട്: സിപിഎം 24-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കാസര്‍കോട് ജില്ലാസമ്മേളനത്തിന് ചൊവ്വാഴ്ച വൈകിട്ട് പൊതുസമ്മേളന നഗരിയില്‍ കൊടി ഉയരും. പ്രതിനിധിസമ്മേളനം ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കാഞ്ഞങ്ങാട് മാവുങ്കാല്‍ റോഡിലുള്ള എകെ നാരായണന്‍, കെ കുഞ്ഞിരാമന്‍ നഗറില്‍ നടക്കും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.സമ്മേളന സ്ഥലത്ത് സ്ഥാപിക്കാനുള്ള കൊടി, കൊടിമര, ദീപശിഖാ ജാഥകള്‍ നാളെ ജില്ലയിലെ വിവിധ രക്തസാക്ഷി സ്മരണ കുടീരങ്ങളില്‍ നിന്ന് യാത്ര തിരിക്കും. അഞ്ചിന് രാവിലെ പ്രതിനിധി …

ഓര്‍മയായത് നാടകത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വം, പെരുമ്പള അടുക്കത്തെ ടി കുമാരന്റെ സംസ്‌കാരം നടന്നു

കാസര്‍കോട്: നാടകത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു ഞായറാഴ്ച അന്തരിച്ച പെരുമ്പള അടുക്കത്തെ ടി കുമാരന്‍. 14 പേരുടെ ജീവനെടുത്ത തെക്കില്‍ ബസ് അപകടം, മംഗലാപുരം വിമാന ദുരന്തം അങ്ങനെ കാസര്‍കോടന്‍ ജനത ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ചെറുതും വലുതുമായ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍നിരയിലായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍ കുമാരേട്ടന്‍. 44 വര്‍ഷം മുമ്പ് കാസര്‍കോട് നഗരത്തില്‍ ആംബുലന്‍സ് ഡ്രൈവറായി ജീവിതം ആരംഭിച്ച ഒരു നാടക നടനായിരുന്നു കുമാരന്‍. 1957 ല്‍ കാലഘട്ടത്തില്‍ പെരുമ്പള കലാസമിതിയിലൂടെയാണ് ടി …

ഒളവറയിലെ മരമില്ലില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ മരത്തടികള്‍ കത്തിനശിച്ചു, 5 യൂനിറ്റ് ഫയര്‍ഫോഴ്‌സ് സംഘമെത്തി, തീണയണച്ചത് ആറുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍

കാസര്‍കോട്: തൃക്കരിപ്പൂര്‍ ഒളവറയില്‍ മരമില്ലില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ മരത്തടികള്‍ കത്തിനശിച്ചു. എട്ടുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സ് തീയണച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് വികെപി അബ്ദുല്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള ബ്രൈറ്റ് ടിമ്പേഴ്‌സ് മരമില്ലിലാണ് തീപിടിത്തമുണ്ടായത്. വഴിയാത്രക്കാരനാണ് മില്ലില്‍ നിന്നും തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഇയാള്‍ തൃക്കരിപ്പൂരിലെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ കെവി പ്രഭാകരന്റെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, പെരിങ്ങോം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നായി …

കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാനെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ വൃക്ക വിറ്റു; ലഭിച്ച 10 ലക്ഷം രൂപയുമായി യുവതി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി

ഹൗറ: ഭര്‍ത്താവിന്റെ വൃക്ക വിറ്റുകിട്ടിയ പത്തുലക്ഷം രൂപയുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി. ഫേസ്ബുക്കിലൂടെ പരിയപ്പെട്ട ആള്‍ക്കൊപ്പമാണ് പത്തുവയസുകാരിയുടെ മാതാവ് കൂടിയായ യുവതി നാടുവിട്ടത്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ സങ്ക്രെയിലിലാണ് സംഭവം. സാമ്പത്തിക ബുദ്ധിമുട്ടും മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും പണം നല്‍കേണ്ടതിന്റെ ആവശ്യകതയും പറഞ്ഞാണ് യുവതി ഭര്‍ത്താവിനെ വൃക്ക വില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ഭാര്യയുടെ നിര്‍ബന്ധപ്രകാരമായിരുന്നു ഹൗറ സ്വദേശിയായ യുവാവ് തന്റെ വൃക്ക വില്‍ക്കാന്‍ തീരുമാനിക്കുന്നത്. ദമ്പതികള്‍ക്ക് പത്ത് വയസുള്ള ഒരു മകളുമുണ്ട്. മകളുടെ പഠനത്തിനും ഭാവിയില്‍ നടക്കാനിരിക്കുന്ന …

പൂച്ചയെ രക്ഷിക്കാനായി കിണറില്‍ ഇറങ്ങിയ ആള്‍ കുടുങ്ങി, ഒടുവില്‍ രക്ഷകരായത് ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: വീട്ടുവളപ്പിലെ കിണറ്റില്‍ അകപ്പെട്ട പൂച്ചയെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങി കുടുങ്ങിയ ആള്‍ക്ക് രക്ഷകരായത് അഗ്‌നിരക്ഷാസേന. പെരിയടുക്കം ഷിരിബാ ഗിലുവിലെ ശശി(50)യാണ് 45 അടി ആഴമുള്ള കിണറ്റില്‍ കുടുങ്ങിയത്. വീണ പൂച്ചയെ എടുക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് വീട്ടുവളപ്പിലെ കിണറ്റില്‍നിന്ന് പൂച്ചയുടെ കരച്ചില്‍ കേട്ടത്. ശബ്ദം കേട്ട് ശശി നോക്കിയപ്പോഴാണ് പൂച്ച കിണറ്റില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ശശി കിണറില്‍ ഇറങ്ങി. തിരിച്ചുകയറാന്‍ പറ്റാതായപ്പോള്‍ ഇയാളെ രക്ഷപ്പെടുത്താനിറങ്ങിയ രാജു ചന്ദ്രദാസ എന്നിവരും കിണറില്‍ മുകളിലേക്ക് കയറിവരാനാവാതെ …

കോട്ടയത്ത് ബാറിനു മുന്നിൽ പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി; പ്രതികളിൽ ഒരാൾ കസ്റ്റഡിയിൽ

കോട്ടയം: ഏറ്റുമാനൂരിൽ ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ തർക്കത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ഡ്രൈവർ ശ്യാമപ്രസാദാ(44)ണ് മരിച്ചത്. നീണ്ടൂർ സ്വദേശിയാണ്. ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്ചികിത്സക്കിടെ അഞ്ച് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയായിട്ടുള്ള 27 വയസ്സുള്ള ജിബിൻ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാമപ്രസാദ്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൃതദേഹം കോട്ടയം …

സിപിഐ പ്രവർത്തകനും നാടകനടനുമായ ടി കുമാരൻ അടുക്കം അന്തരിച്ചു

കാസർകോട്: പെരുമ്പളയിലെ സി.പി.ഐ പ്രവർത്തകനും ആദ്യകാല പെരുമ്പള കലാസമിതിയുടെ നടക നടനും സംവിധായകനുമായിരുന്ന ടി. കുമാരൻ അടുക്കം (74) അന്തരിച്ചു.കാസർകോട്ടെ പ്രധാന ആംബുലൻസ് ഡ്രൈവറായിരുന്നു. സംസ്കാരം ബേനൂർ താന്നിയടുക്കം വീട്ടുവളപ്പിൽ നടന്നു. ടി മാധവിയാണ് ഭാര്യ. മക്കൾ: ടി റോഷ്നി, ടി വിനീത്, പരേതയായ ടി ബിന്ദു മോൾ. സഹോദരങ്ങൾ: പി കൃഷ്ണൻ ( സിപിഐ സംസ്ഥാന സമിതി അംഗം), ടി ലക്ഷ്മി, പരേതനായ ടി കുഞ്ഞിക്കണ്ണൻ.

പീഡനശ്രമം ചെറുക്കാൻ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്ന് ചാടി; പയ്യന്നൂർ സ്വദേശിനിയായ 29 കാരി ഐസിയുവിൽ

കോഴിക്കോട്: പീഡനശ്രമം ചെറുക്കാൻ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്ന് ചാടിയ പയ്യന്നൂർ സ്വദേശിയായ പെൺകുട്ടിക്ക് ഗുരുതര പരിക്ക്. മുക്കം കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിക്കാണ് പരുക്കേറ്റത്. പയ്യന്നൂർ സ്വദേശിനിയായ 29 കാരിയാണ് ആക്രമം ചെറുക്കാനായി ഹോട്ടൽ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത്. ഞായറാഴ്ച രാത്രി 11മണിയോടെയാണ് സംഭവം.ഹോട്ടൽ ഉടമ ഉപദ്രവിക്കാൻ ശ്രമിച്ചപ്പൊള്‍ താഴോട്ട് ചാടിയതാണ് എന്നാണ് പെൺകുട്ടി ആശുപത്രിയിൽ വെച്ച് പൊലീസിന് നൽകിയ മൊഴി. വീഴ്ചയിൽ നട്ടെല്ലിന് പരുക്കേറ്റ പെൺകുട്ടി …

ബോവിക്കാനത്തെ പ്ലസ് ടു അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: ബോവിക്കാനം . ബിഎആർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ പള്ളിക്കുന്നിലെ എം.പ്രീത (54) ആണ് മരിച്ചത്. ഇക്കണോമിക്സ് വിഭാഗം അധ്യാപികയായിരുന്നു. ഞായറാഴ്ച കാസർകോട് അണങ്കൂരിലെ താമസസ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാനഗറിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ബോവിക്കാനം സ്കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പള്ളിക്കുന്നിലെ വീട്ടിലെത്തിക്കും. ഭർത്താവ്: വി. പ്രശാന്ത് (റിട്ട. പ്രധാനാധ്യാപകൻ, എം ഐ എഎൽപി സ്കൂൾ …

പ്രവാസിയായ അബൂബക്കർ സിദ്ദീഖ് വധം; ഗൂഢാലോചന സംബന്ധിച്ച ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഊർജിതമാക്കി

കാസർകോട്: കുമ്പളയിൽ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ ഏതാനും പേര് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും ഊർജിതമാക്കിയത്. ഡിവൈഎസ്പി മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. മുഖ്യപ്രതി സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്നിരുന്നു. 2022 ജൂൺ 29നാണ് കൊല നടന്നത്. കുമ്പള സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദീഖിനെ മൂന്നംഗസംഘം …

Thalangara-Palakunn Cheerumba Bhagavathy Temple

തളങ്കര പാലക്കുന്ന് ശ്രീ ചീരുംബ ഭഗവതി ക്ഷേത്രം നാടോതി ഉൽസവം 4ന്

കാസർകോട് : ശ്രീ ഭഗവതി സേവാ സംഘത്തിന്റെ നേതൃത്വത്തിൽ തളങ്കര പാലക്കുന്ന് ശ്രീ ചീരുംബ ഭഗവതി ക്ഷേത്രത്തിൽ നാടോതി ഉൽസവം ചൊവ്വാഴ്ച നടക്കും . രാവിലെ കലശാട്ട് തുടർന്ന് കൊടിയില വെക്കൽ, പ്രസാദ വിതരണം, അന്നദാനം എന്നിവ ഉണ്ടാകും . ഉൽസവത്തിന്റെ ഭാഗമായി ഉള്ള കുല കൊത്തൽ 26ന് നടന്നു.

സ്വകാര്യ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; 35 കാരിയില്‍ നിന്ന് 2 ലക്ഷം തട്ടിയെടുത്തു, വീട്ടില്‍ അതിക്രമിച്ചു കയറി ശല്യമുണ്ടാക്കിയ യുവാവിനെതിരെ കേസ്

കാസര്‍കോട്: സ്വകാര്യ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 35 കാരിയുടെ പരാതിയിലാണ് നാഗരാജ് എന്ന ആള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. തുടര്‍ന്ന് ജനുവരി 29 നു യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കോളിംഗ് ബെല്‍ അടിച്ച് ശല്യമുണ്ടാക്കുകയും, വാതില്‍ തട്ടുകയും, തുറക്കാതെ വന്നപ്പോള്‍ പിന്നീട് ഫോണില്‍ വിളിച്ചു ഭീഷപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ …

ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റായി ബി.എം ആദര്‍ശ് ചുമതലയേറ്റു

കാസര്‍കോട്: ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റായി ബി.എം ആദര്‍ശ് ചുമതലയേറ്റു.സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മണികണ്ഠ റൈ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അശ്വിനി എം.എല്‍, മുന്‍ ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ റൈ, ജില്ലാ വൈസ് പ്രസിഡന്റ് സുധാമ ഗോസാഡ, എസ്.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എകെ കയ്യാര്‍, എന്നിവര്‍ സംസാരിച്ചു. മണ്ഡലം മുന്‍ സെക്രട്ടറി യതിരാജ് സ്വാഗതവും ചന്ദ്രഹാസ …

കാഞ്ഞങ്ങാട്ടെ യുവ ആധാരം എഴുത്തുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ യുവ ആധാരം എഴുത്തുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ചെമ്മട്ടംവയല്‍ അത്തിക്കോത്ത് സ്വദേശി കെവി രവീന്ദ്രന്‍ (46) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച വീട്ടില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതോടെ കാഞ്ഞങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്നു. സംസ്‌കാരം ഞായറാഴ്ച സമുദായ സ്മശാനത്തില്‍ നടക്കും. റീനയാണ് ഭാര്യ. നന്ദു, നന്ദന എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: വിനോദന്‍, രമണി, ജാനകി, ബിന്ദു, പരേതനായ കെവി കൃഷ്ണന്‍.

തുടര്‍ ചികില്‍സയ്ക്ക് 10 ലക്ഷം വേണം; അര്‍ബുദം ബാധിച്ച യുവതി ചികിത്സാസഹായം തേടുന്നു

കാസര്‍കോട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാല്‍ ചേനറ്റാടിയില്‍ താമസിക്കുന്ന കെവി ശ്രീജ (42)ക്യാന്‍സര്‍ രോഗം ബാധിച്ച് ഒരു മാസത്തിലധികമായി കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്. നിലവില്‍ ചികിത്സക്കായി ഭീമമായ തുക ചെലവായിട്ടുണ്ട്. തുടര്‍ ചികിത്സയ്ക്കായി 10 ലക്ഷത്തിലധികം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇത്രയും വലിയ സംഖ്യ താങ്ങുവാന്‍ നിര്‍ധനരായ ശ്രീജയുടെ കുടുംബത്തിന് സാധ്യമല്ല. അതിനാല്‍ ശ്രീജയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ പി സുജിത്ത്കുമാര്‍ ചെയര്‍മാനും, സി പുഷ്പന്‍ കണ്‍വീനറുമായി ജനകീയ …