കാസര്‍കോട്: ഫേസ് ബുക്ക് വഴി സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തി ലഹളയുണ്ടാക്കും വിധം പോസ്റ്റുകള്‍ പ്രസിദ്ധികരിച്ച ഒരാള്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ‘കാസര്‍കോട് ഹിന്ദുത്വ ഭീകരതയുടെ ആയുധ കേന്ദ്രങ്ങള്‍ കണ്ടെത്തി പൊലീസ് ശക്തമായ നടപടി സ്വീകരിക്കുക.. പൊലീസ് നിയമം നടപ്പിലാക്കുക ..’ എന്ന തലകെട്ടോടുകൂടിയും, ‘കാസര്‍കോട് പരസ്യമായി ഹിന്ദുത്വ ഭീകരതയുടെ ആയുധ പ്രദര്‍ശനം …ജില്ലയില്‍ സംഘപരിവര്‍ കലാപത്തിന് കോപ്പ് കൂട്ടുമ്പോള്‍ പൊലീസ് മൗനം തുടരുന്നോ?’ എന്ന അടിക്കുറിപ്പോടുകൂടി ആയുധം കയ്യില്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തതിനാണ് പൊലീസ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡി വൈഎസ്.പി, സൈബര്‍, കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒമാരുടെ നേതൃത്വത്തില്‍ നടപടി ശക്തമാക്കി. ഇത്തരം കലാപാഹ്വാനം ഉണ്ടാക്കും വിധം പോസ്റ്റുകള്‍ പ്രസിദ്ധികരിക്കുന്നതും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമനടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
