ബോവിക്കാനത്തെ പ്ലസ് ടു അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: ബോവിക്കാനം . ബിഎആർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ പള്ളിക്കുന്നിലെ എം.പ്രീത (54) ആണ് മരിച്ചത്. ഇക്കണോമിക്സ് വിഭാഗം അധ്യാപികയായിരുന്നു. ഞായറാഴ്ച കാസർകോട് അണങ്കൂരിലെ താമസസ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാനഗറിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ബോവിക്കാനം സ്കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പള്ളിക്കുന്നിലെ വീട്ടിലെത്തിക്കും. ഭർത്താവ്: വി. പ്രശാന്ത് (റിട്ട. പ്രധാനാധ്യാപകൻ, എം ഐ എഎൽപി സ്കൂൾ തളങ്കര , മുൻ ജില്ലാ പ്രസിഡൻ്റ് കെഎപിടിയു). മകൻ: അഭിജിത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page