കാസര്‍കോട്: ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റായി ബി.എം ആദര്‍ശ് ചുമതലയേറ്റു.
സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മണികണ്ഠ റൈ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അശ്വിനി എം.എല്‍, മുന്‍ ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ റൈ, ജില്ലാ വൈസ് പ്രസിഡന്റ് സുധാമ ഗോസാഡ, എസ്.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എകെ കയ്യാര്‍, എന്നിവര്‍ സംസാരിച്ചു. മണ്ഡലം മുന്‍ സെക്രട്ടറി യതിരാജ് സ്വാഗതവും ചന്ദ്രഹാസ പൂജാരി നന്ദിയും പറഞ്ഞു.
