കാസര്‍കോട്: കാഞ്ഞങ്ങാട്ടെ യുവ ആധാരം എഴുത്തുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ചെമ്മട്ടംവയല്‍ അത്തിക്കോത്ത് സ്വദേശി കെവി രവീന്ദ്രന്‍ (46) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച വീട്ടില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതോടെ കാഞ്ഞങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്നു. സംസ്‌കാരം ഞായറാഴ്ച സമുദായ സ്മശാനത്തില്‍ നടക്കും. റീനയാണ് ഭാര്യ. നന്ദു, നന്ദന എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: വിനോദന്‍, രമണി, ജാനകി, ബിന്ദു, പരേതനായ കെവി കൃഷ്ണന്‍.








