കാസര്‍കോട്: സ്വകാര്യ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 35 കാരിയുടെ പരാതിയിലാണ് നാഗരാജ് എന്ന ആള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. തുടര്‍ന്ന് ജനുവരി 29 നു യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കോളിംഗ് ബെല്‍ അടിച്ച് ശല്യമുണ്ടാക്കുകയും, വാതില്‍ തട്ടുകയും, തുറക്കാതെ വന്നപ്പോള്‍ പിന്നീട് ഫോണില്‍ വിളിച്ചു ഭീഷപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പൊലീസ് പ്രതിക്കെതിരെ അന്വേഷണം ആരംഭിച്ചു.







