കാസര്‍കോട്: വീട്ടുവളപ്പിലെ കിണറ്റില്‍ അകപ്പെട്ട പൂച്ചയെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങി കുടുങ്ങിയ ആള്‍ക്ക് രക്ഷകരായത് അഗ്‌നിരക്ഷാസേന. പെരിയടുക്കം ഷിരിബാ ഗിലുവിലെ ശശി(50)യാണ് 45 അടി ആഴമുള്ള കിണറ്റില്‍ കുടുങ്ങിയത്. വീണ പൂച്ചയെ എടുക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് വീട്ടുവളപ്പിലെ കിണറ്റില്‍നിന്ന് പൂച്ചയുടെ കരച്ചില്‍ കേട്ടത്. ശബ്ദം കേട്ട് ശശി നോക്കിയപ്പോഴാണ് പൂച്ച കിണറ്റില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ശശി കിണറില്‍ ഇറങ്ങി. തിരിച്ചുകയറാന്‍ പറ്റാതായപ്പോള്‍ ഇയാളെ രക്ഷപ്പെടുത്താനിറങ്ങിയ രാജു ചന്ദ്രദാസ എന്നിവരും കിണറില്‍ മുകളിലേക്ക് കയറിവരാനാവാതെ കുടുങ്ങി. തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എ.സി അരുണ്‍കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം രക്ഷാവല ഉപയോഗിച്ചാണ് ശശിയെ കരയ്‌ക്കെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് അഖില്‍ അശോകന്‍, എല്‍ബി, അര്‍ജുന്‍ കൃഷ്ണ, വി. രാജു എന്നിവര്‍ പങ്കെടുത്തു.
