കാസര്‍കോട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാല്‍ ചേനറ്റാടിയില്‍ താമസിക്കുന്ന കെവി ശ്രീജ (42)ക്യാന്‍സര്‍ രോഗം ബാധിച്ച് ഒരു മാസത്തിലധികമായി കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്. നിലവില്‍ ചികിത്സക്കായി ഭീമമായ തുക ചെലവായിട്ടുണ്ട്. തുടര്‍ ചികിത്സയ്ക്കായി 10 ലക്ഷത്തിലധികം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇത്രയും വലിയ സംഖ്യ താങ്ങുവാന്‍ നിര്‍ധനരായ ശ്രീജയുടെ കുടുംബത്തിന് സാധ്യമല്ല. അതിനാല്‍ ശ്രീജയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ പി സുജിത്ത്കുമാര്‍ ചെയര്‍മാനും, സി പുഷ്പന്‍ കണ്‍വീനറുമായി ജനകീയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കേരള ബാങ്ക് പരപ്പ ബ്രാഞ്ചിലെ
181312801200656 ഐ എഫ് എസ് സി: KSBK0001813 എന്ന അക്കൗണ്ട് നമ്പറില്‍ അയക്കാം.
ഗൂഗിള്‍ പേ നമ്പര്‍ :9961928268







