സൈന്യത്തില്‍ ജോലി കിട്ടിയതിന് പിന്നാലെ കാമുകിയുമായി അകന്നു; മനോവേദനയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി, കാമുകന്റെ വാട്‌സാപ്പ് ചാറ്റ് പുറത്ത്, പൊലീസ് അന്വേഷണം തുടങ്ങി

പാലക്കാട്: കൊല്ലങ്കോട് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ കാമുകനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂര്‍ സ്വദേശി ഗ്രീഷ്മയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ചത്. സൈന്യത്തില്‍ ജോലി കിട്ടിയശേഷം കാമുകന്‍ ഗ്രീഷ്മയുമായുള്ള ബന്ധം ഉപേക്ഷിച്ചതായാണ് ആരോപണം. ഉപേക്ഷിച്ചതിന്റെ മനോവേദനയിലാണ് ജീവനൊടുക്കിയതെന്ന് ഗ്രീഷ്മയുടെ കുടുംബം ആരോപിച്ചു. കാമുകന്‍ കബളിപ്പിച്ചത് സംബന്ധിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയാണ് ഗ്രീഷ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം. മരിക്കുന്നതിന്റെ തലേ ദിവസം ഗ്രീഷ്മ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സൈന്യത്തില്‍ ജോലി കിട്ടി പോയശേഷം കാമുകന്‍ ഉപേക്ഷിച്ചുവെന്ന് വിളിച്ച് സംസാരിക്കാന്‍ വഴിയുണ്ടാക്കണമെന്നുമായിരുന്നു പരാതി. ഇതിനുപിന്നാലെയാണ് ഗ്രീഷ്മ ജീവനൊടുക്കിയത്. അതിനിടെ ഗ്രീഷ്മയുടെ വാട്‌സ്ആപ്പ് ചാറ്റുകളും പുറത്തുവന്നു. കാമുകന്‍ ഉപേക്ഷിച്ചതിനെക്കുറിച്ചും മറ്റുമൊക്കെയാണ് വാട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page