പഠനത്തോടൊപ്പം പീഡനവും; മിഠായി നൽകി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് ട്യൂഷൻ സെന്റർ ഉടമ പോക്സോ കേസിൽ അറസ്റ്റിൽ. കല്ലറ ഭരതന്നൂരിലെ നളന്ദ ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസി(70)നെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്ത്. ഇയാൾ ട്യൂഷൻ സെന്ററിന് സമീപം ഒരു കടയും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മിഠായി വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് മറ്റൊരു പെൺകുട്ടി കണ്ടു. തുടർന്ന് വിദ്യാർത്ഥിനി രക്ഷകർത്താവിനെ വിവരം അറിയിച്ചതോടെ രക്ഷകർത്താവ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ നേരത്തെയും പല വിദ്യാർത്ഥിനികളെയും ഉപദ്രവിച്ചതായി പരാതി ഉയർന്നിരുന്നു. പക്ഷേ ആരും പരാതി നൽകിയിരുന്നില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page