സിനിമാ സീരിയൽ നടൻ അജിത് വിജയന്‍ അന്തരിച്ചു

കൊച്ചി: സിനിമ, സീരിയല്‍ നടന്‍ അജിത് വിജയന്‍ (57) അന്തരിച്ചു. തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ സ്വദേശിയാണ്. ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനാണ്. പരേതനായ സി കെ വിജയന്‍, മോഹിനിയാട്ട ഗുരു കല വിജയന്‍ എന്നിവരുടെ മകനുമാണ്. ഭാര്യ: ധന്യ, മക്കള്‍: ഗായത്രി, ഗൗരി. പരേതനായ പ്രശസ്ത നടൻ കലാശാല ബാബു ഇദ്ദേഹത്തിന്റെ അമ്മാവനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page