സിനിമ-സീരിയല്‍ നടന്‍ കെ.സുബ്രഹ്‌മണ്യന്‍ കുഴഞ്ഞു വീണു മരിച്ചു; അന്ത്യം സിപിഎം ഇടുക്കി സമ്മേളനം കഴിഞ്ഞ് മടങ്ങവേ

ഇടുക്കി: തമിഴ് സിനിമ സീരിയല്‍ നടനും സി.പി.എം പ്രവര്‍ത്തകനുമായ മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശി കെ.സുബ്രഹ്‌മണ്യന്‍ (57) അന്തരിച്ചു. തൊടുപുഴയില്‍ നടന്ന ഇടുക്കി സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് കുഴഞ്ഞു വീണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സിപിഎം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയായിരുന്നു കെ.സുബ്രഹ്‌മണ്യന്‍. തമിഴ് ഹിറ്റ് സിനിമകളായ മൈന, കഴുക്, കുംകി എന്നിവയില്‍ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ, മൂന്നാറില്‍ ചിത്രീകരിച്ച വിവിധ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം 9-ന് ശാന്തിവനത്തില്‍. ഭാര്യ: പാര്‍വതി (മൂന്നാര്‍ സര്‍വീസ് ബാങ്ക്). മക്കള്‍: വിദ്യ, വിവേക്. മരുമക്കള്‍: കാര്‍ത്തിക്, അഭിരാമി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page