ന്യൂഡല്‍ഹി: പണം കണ്ട് കെജ്‌രിവാളിന്റെ കണ്ണു മഞ്ഞളിച്ചുപോയെന്ന് എഎപിയുടെ സ്ഥാപക നേതാവ് ഹസാരെ പറഞ്ഞു. തെരഞ്ഞടുപ്പിലെ പാര്‍ടിയുടെ തോല്‍വിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പണം കണ്ട് മതിമറക്കരുതെന്ന് പലതവണ താന്‍ കെജ്‌രിവാളിനെ മുന്നറിയിച്ചു. പക്ഷെ അതൊന്നും ചെവിക്കൊണ്ടില്ല. സ്ഥാനാര്‍ഥികള്‍ സംശുദ്ധരായിരിക്കണമെന്നും താന്‍ പറഞ്ഞു- ഹസാരെ ചൂണ്ടിക്കാട്ടി. കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നേരിട്ട ആംആദ്മിക്കു ജനങ്ങള്‍ ശക്തമായ ആഘാതമേല്‍പ്പിച്ചു- അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
