കാസര്‍കോട്: 2025-26 വര്‍ഷത്തെ ബജറ്റില്‍ കാസര്‍കോട് മണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്ക് 6 കോടി 60 ലക്ഷം രൂപ അനുവദിച്ചുവെന്ന് മണ്ഡലം എംഎല്‍എ എന്‍എ നെല്ലിക്കുന്ന് അറിയിച്ചു. കുമ്പഡാജെ പഞ്ചായത്തിലെ എ.പി. സര്‍ക്കിള്‍ – ഗോസാഡ റോഡ് – ബൊളിഞ്ച റോഡ് (6കോടി), കാറഡുക്ക പഞ്ചായത്തിലെ കര്‍മ്മംതൊടി -കാവുങ്കാല്‍ കാറഡുക്ക സ്‌കൂള്‍ റോഡ് (60 ലക്ഷം) എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചതെന്നു അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ മറ്റു റോഡുകള്‍ക്കടക്കം ചില പദ്ധതികള്‍ക്ക് ബജറ്റില്‍ ടോക്കണ്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും പ്രസ്തുത പദ്ധതികള്‍ക്ക് പിന്നീട് ഭരണാനുമതി ലഭ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
