വിവാഹത്തിന് ഇനി സിബിൽ സ്കോറും നോക്കും; സ്കോർ കുറഞ്ഞുവെന്ന കാരണത്താൽ വിവാഹം വേണ്ടെന്നുവച്ച് വധുവിന്റെ ബന്ധുക്കൾ

മുംബൈ: വിവിധ കാരണങ്ങളാല്‍ വിവാഹങ്ങള്‍ മുടങ്ങുന്ന വാര്‍ത്തകള്‍ സാധാരണയാണ്. സിബില്‍ സ്‌കോര്‍ വിവാഹം മുടക്കിയ സംഭവം രാജ്യത്ത് തന്നെ ആദ്യമാണ്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. വരന്റെ സിബില്‍ സ്‌കോര്‍ കുറവാണ് എന്ന കാരണത്താല്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം വധുവിന്റെ വീട്ടുകാര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
മഹരാഷ്ട്രയിലെ മുര്‍തിസാപുരിലാണ് സംഭവം നടന്നത്. വധു വരന്മാരുടെ വീട്ടുകാര്‍ ഉള്‍പ്പെടെ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം. ഇതിന് ശേഷം വധുവിന്റെ അമ്മാവന്‍മാരിലൊരാള്‍ വരന്റെ സിബില്‍ സ്‌കോര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അന്വേഷണത്തിൽ
വരന്റെ സിബില്‍ സ്‌കോര്‍ കുറവാണെന്ന് വധുവിന്റെ ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ വരന്റെ പേരില്‍ വിവിധ ബാങ്കുകളില്‍ വായ്പകളുള്ള കാര്യവും പുറത്തുവന്നു. കുറഞ്ഞ സിബില്‍ സ്‌കോര്‍ സൂചിപ്പിക്കുന്നത് മോശം ക്രെഡിറ്റ് ഹിസ്റ്ററിയാണ്. ലോണുകളുടെ തിരിച്ചടവുകള്‍ കൃത്യമല്ലാത്തതാണ് സിബില്‍ കുറയുന്നതിനുള്ള കാരണങ്ങളിലൊന്ന്.
വിവാഹത്തെ പൂർണമായും എതിർത്ത വധുവിന്‍റെ അമ്മാവൻ സാമ്പത്തിക ബുദ്ധിമുട്ടുകളാൽ വലയുന്ന പുരുഷൻ തന്‍റെ അനന്തരവൾക്ക് അനുയോജ്യനല്ല എന്ന് അഭിപ്രായപ്പെടുകയായിരുന്നു. ഭാവിയിൽ ഭാര്യയ്ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ അയാൾക്ക് കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. അതോടെ യുവതിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ആ അഭിപ്രായം അംഗീകരിച്ച് വിവാഹത്തിൽ നിന്നും പിന്മാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page