ന്യൂഡെല്‍ഹി: 27 വര്‍ഷത്തിനു ശേഷം ബിജെപി അധികാരത്തിലെത്തിയ ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രിയെ ശനിയാഴ്ച സന്ധ്യക്ക് 7 മണിക്ക് തീരുമാനിക്കും.
ബിജെപിയുടെ പ്രമുഖരായ അഞ്ചു പേരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ 70 അംഗ നിയമസഭയില്‍ വിജയിച്ച ബിജെപിയുടെ 48 പേരും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകനും മുന്‍ എം.പിയുമായ പര്‍വേശ് സാഹിബ് സിംഗ് വര്‍മ്മ, രമേഷ് ബിദുരി, അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സൂരി സ്വരാജ്, സ്മൃതി ഇറാനി, ദുഷ്യന്ത് ഗൗതം എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എടുത്തുകാട്ടുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ഇന്നത്തെ യോഗത്തില്‍ തിരഞ്ഞെടുക്കുമെന്നാണ് സൂചന.
