കാലിക്കടവിലും കാസര്‍കോട്ടും വന്‍ പുകയില ഉല്‍പ്പന്നവേട്ട; ഉപ്പയും മകനും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍, കാലിക്കടവില്‍ പിടിയിലായത് 100 ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍

കാസര്‍കോട്: കാസര്‍കോട്ടും കാലിക്കടവിലും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. കാലിക്കടവ് ദേശീയ പാതയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ ചന്തേര എസ്‌ഐ സുരേശിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടയില്‍ 100 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. പിക്കപ്പ് വാന്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. വാനില്‍ ഉണ്ടായിരുന്ന കാസര്‍കോട്, മധൂര്‍, നാഷണല്‍ നഗര്‍, ജയ്മാത സ്‌കൂളിനു സമീപത്തെ ബിസ്മില്ല ഹൗസില്‍ എ.വി ഷമീര്‍ (40), ഇയാളുടെ ഉപ്പ യൂസഫ് (68) എന്നിവരെ അറസ്റ്റു …

മഹാരാഷ്ട്രയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച ഒരാൾ കൂടി മരിച്ചു; 167 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു

മുംബൈ: പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച ഒരാൾ കൂടി മരിച്ചു. 37 വയസ്സുള്ള ഡ്രൈവർ ആണ് ചികിത്സയ്ക്കിടെ മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ ഈ അപൂർവ നാഡീസംബന്ധമായ അസുഖം മൂലമുള്ള മരണസംഖ്യ ഏഴായി. രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന 192 പേരില്‍ 167 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം കേസുകളുള്ള പൂനെയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അപൂർവ നാഡീരോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം അഥവാ ജിബിഎസ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണിത്. …

ദലൈലാമയുടെ മൂത്തസഹോദരൻ ഗ്യാലോ തോൻഡുപ് അന്തരിച്ചു

കലിംപോങ്: ദലൈലാമയുടെ മൂത്തസഹോദരനും ഇന്ത്യയിലെ പ്രവാസ ടിബറ്റൻ ഗവൺമെന്റിന്റെ മുൻചെയർമാനുമായിരുന്ന ഗ്യാലോ തോൻഡുപ് അന്തരിച്ചു. 97 വയസ്സായിരുന്നു. പശ്ചിമബംഗാൾ കലിംപോങ്ങിലെ വസതിയിൽ ശനിയാഴ്ച വൈകിട്ട് ആണ് അന്ത്യം. 1991 മുതൽ 1993 വരെ പ്രവാസ ടിബറ്റൻ ഗവൺമെന്റിൽ പ്രധാനമന്ത്രിയായും 1993 മുതൽ 1996 വരെ പ്രതിരോധമന്ത്രിയായും പ്രവർ‌ത്തിച്ചിട്ടുണ്ട്.ദലൈലാമയ്ക്കൊപ്പം ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്തിയ തോൻഡുപ്, ചൈനീസ് ഗവൺമെൻറുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് നേതൃത്വംനൽകുകയും പ്രവാസ ടിബറ്റൻ സർക്കാരിനുവേണ്ടി അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്‌ മുൻകൈയെടുക്കുകയുംചെയ്തു.1952-ൽ ടിബറ്റിലെ ചൈനീസ് അധിനിവേശത്തെത്തുടർന്ന് ഇന്ത്യയിലെത്തിയ …

നാട്ടുകാരുടെ ഉറക്കം കെടുത്തിയ ആ ‘കലിപ്പൻ പരുന്ത്’ ഇനി വനപാലകരുടെ കൂട്ടിൽ, ഇനി കാട്ടിലേക്ക് വിടില്ല

കാസർകോട്: നാട്ടുകാരെ കൊത്തിയുംമാന്തിയും നീലേശ്വരം തട്ടാച്ചേരിയിലും പരിസരങ്ങളിലുംപരിഭ്രാന്തി സൃഷ്ടിച്ച ചെമ്പരുന്തിനെ വീണ്ടും പിടികൂടി. നീലേശ്വരം എസ്.എസ്കലാമന്ദിർ പ്രദേശത്തെഒരു വീട്ടിൽ നിന്നാണ് ഇത്തവണ പരുന്ത് അകത്തായത്. കുട്ടികളെയും സ്ത്രീകളെയും ആണ് പരുന്ത് ഉപദ്രവിച്ചിരുന്നത്. നാട്ടുകാർക്ക് ശല്യമായിമാറിയ പരുന്തിനെ ദിവസങ്ങൾക്ക് മുമ്പ് വനം വകുപ്പുകാർ പിടികൂടി കർണാടക വനത്തിലേക്ക് നാടുകടത്തിയിരുന്നു. വാർഡ് കൗൺസിലർ ഇ.ഷജീറാണ് ഇതിന്മുൻകൈ എടുത്തത്.എന്നാൽ ഒരാഴ്ച തികയുന്നതി മുമ്പ് പരുന്ത് തിരിച്ചെത്തി തൻ്റെ പരാക്രമം ആരംഭിക്കുകയായിരുന്നു.വീണ്ടും വനം വകുപ്പുകാരെത്തി തിരച്ചിൽ തുടർതുടർന്നെങ്കിലും പരുന്ത് പിടികൊടുക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച …

ഒടുവിൽ മരണം വിളിച്ചു; മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവൻ്റെ തുടിപ്പ് കണ്ടെത്തിയ പവിത്രൻ അന്തരിച്ചു

കണ്ണൂർ: മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു കയറിയ പവിത്രൻ ഒടുവിൽ മരണത്തിനു കീഴടങ്ങി.ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കൂത്തുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാർ ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് 11 ദിവസം ചികിത്സക്ക് ശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതിനിടയിലാണ് തിങ്കളാഴ്ച മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 14നായിരുന്നു സംഭവം.ശ്വാസരോഗത്തെ തുടർന്ന് ദർളക്കട്ട കെ എച്ച് ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്നു പവിത്രൻ. അധികനാൾ ആയുസ്സില്ലെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. …

വിളിച്ചാൽ ഉടൻ മദ്യം എത്തിക്കും; 17 ലിറ്റർ കർണാടക നിർമ്മിത മദ്യവുമായി പാണ്ടി ബയലിലെ രമേശ് പൂജാരി അറസ്റ്റിൽ

കാസർകോട്: അനധികൃതമായി കർണാടക നിർമ്മിത മദ്യം വിൽപ്പന നടത്താനുള്ള ഒരുക്കത്തിനിടെ 48 കാരൻ എക്സൈസിന്റെ പിടിയിലായി. കുബ്ബന്നൂർ പാണ്ടി ബയൽ സ്വദേശി രമേശ് പൂജാരിയെയാണ് കുമ്പള റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈവശം 17.64 ലിറ്റർ കർണാടക നിർമ്മിത മദ്യം കണ്ടെത്തി. അബ്കാരി നിയമ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു.എക്സൈസ് ഇൻസ്പെക്ടർ കെ ഡി മാത്യുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ കെ പി മനോജ്, എം എം അഖിലേഷ്, ഡ്രൈവർ പ്രവീൺ എന്നിവരാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ …

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമത്തിൽ 45കാരിക്ക് ദാരുണാന്ത്യം; ആക്രമിക്കപ്പെട്ടത് കുളിക്കാൻ പോയപ്പോൾ, ഈ വർഷം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴ് പേർ

ഇടുക്കി: ഇടുക്കി – കോട്ടയം അതിർത്തി പ്രദേശമായ പെരുവന്താനം കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. തിങ്കളാഴ്ച വൈകിട്ടോടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോകുന്ന വഴിയിലായിരുന്നു കാട്ടാനയുടെ ആക്രമണം. കുളിക്കാൻ പോയിഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് മകൻ നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് …

വീട്ടിൽ വൈദ്യുതി കെണി ഒരുക്കി; മരിച്ചുവെന്ന് ഉറപ്പുവരുത്തി മാതാവിന്റെ ആൺ സുഹൃത്തിന്റ മൃതദേഹം പാടത്ത് തള്ളി; യുവാവും മാതാപിതാക്കളും അറസ്റ്റിൽ

ആലപ്പുഴ: പുന്നപ്രയില്‍ മാതാവിന്റെ ആണ്‍ സുഹൃത്തിനെ മകന്‍ കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശ(54)നാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ വൈദ്യുതാഘാതം ഏല്‍ക്കാന്‍ കെണിയൊരുക്കിയായിരുന്നു കൊലപാതകം. മരിച്ച ശേഷം പാടത്ത് കൊണ്ടുപോയി മൃതദേഹം ഉപേക്ഷിച്ചു. സംഭവത്തില്‍ പുന്നപ്ര സ്വദേശികളായ അച്ഛനും അമ്മയും മകനും പിടിയിലായി.കഴിഞ്ഞ ദിവസമായിരുന്നു ദിനേശന്റെ മൃതദേഹം പാടത്ത് കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണത്തില്‍ ചില സംശയങ്ങള്‍ ഉയരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.28കാരനായ കിരണ്‍ ആണ് കൊലയുടെ സൂത്രധാരൻ …

യുവതിയുടെ സ്വകാര്യ ഫോട്ടോകള്‍ വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ പ്രദര്‍ശിപ്പിച്ചു; ഹൈസ്‌കൂള്‍ അധ്യാപകനെതിരെ കേസ്

പയ്യന്നൂര്‍: യുവതിയുടെയും വസ്തുവകകളുടെയും സ്വകാര്യ ഫോട്ടോകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രദര്‍ശിപ്പിച്ച് അപമാനിച്ചുവെന്ന പരാതിയില്‍ ഹൈസ്‌കൂള്‍ അധ്യാപകനെതിരെ കേസ്. ആലപ്പടമ്പ സ്വദേശിനിയായ 44 കാരിയുടെ പരാതിയിലാണ് പെരിങ്ങോം പൊലീസ് കേസെടുത്തത്. രാമന്തളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ മണ്ടൂര്‍ സ്വദേശി ഇവി വിനോദ് കുമാറിനെതിരെയാണ് കേസ്. 2024 നവംബര്‍ 19 മുതലാണ് പരാതിക്ക് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. പരാതിക്കാരിയുടെയും വസ്തുവകളുടെയും സ്വകാര്യ ഫോട്ടോകള്‍ പ്രതി വാട്‌സാപ് അക്കൗണ്ടിന്റെ സ്റ്റാറ്റസിലൂടെ പ്രദര്‍ശിപ്പിച്ച് അന്തസ്സിന് ഭംഗം വരുത്തുന്ന രീതിയില്‍ സ്വകാര്യതയിലേക്ക് …

ഇന്‍സ്റ്റഗ്രാംവഴി 15 വയസുകാരിയെ പരിചയപ്പെട്ടു, വീട്ടിലേക്ക് വിളിച്ചുവരുത്തി കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; സുഹൃത്തിനും പെണ്‍കുട്ടിയെ കൈമാറി, പോക്‌സോ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം: ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട 15 വയസ്സുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചാലിശ്ശേരി പെരിങ്ങോട് സ്വദേശി ചേരപ്പറമ്പില്‍ അജ്മല്‍ (23), ചങ്ങരംകുളം ആലങ്കോട് മാമാണിപ്പടി സ്വദേശി ഷാബില്‍ (22) എന്നിവരാണ് പിടിയിലായത്. തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചങ്ങരംകുളം പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് സ്വദേശിനിയായ 15-കാരിയെ പെരിങ്ങോട് സ്വദേശിയായ അജ്മല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പരിചയം സൗഹൃദമായതോടെ പിന്നീട് പെരിങ്ങോടുള്ള അജ്മലിന്റെ വീട്ടിലെത്തിച്ചു. …

ഈത്തപ്പഴം ചലഞ്ചുമായി എം.എസ്.എഫ്; കുമ്പള പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

കാസര്‍കോട്: എംഎസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ വിദ്യാര്‍ത്ഥിയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ടുമായി ഈത്തപ്പഴം ചലഞ്ചിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കുമ്പള പഞ്ചായത്ത് തല ഉദ്ഘാടനം സയ്യിദ് ബദ്‌റുദ്ദീന്‍ തങ്ങള്‍ മാളിക എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് റാസിക് നഗറിന് നല്‍കി നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി എന്‍ മുഹമ്മദലി, എംഎസ്എഫ് ജില്ലാ സെക്രട്ടറി ജംഷീര്‍ മൊഗ്രാല്‍, ആശി ആരിക്കാടി, ശുഹൈദ് ചളിയങ്കോട്, ഹാഷിര്‍ കിളിറിയ നഗര്‍, സിനാന്‍ …

365 ദിവസവും പരിസ്ഥിതി ദിനം, മരം നട്ടുപിടിപ്പിക്കല്‍ ജീവിത യജ്ഞം; നാട്ടുകാരുടെ സ്വന്തം ബാലേട്ടന്‍ യാത്രയായി

പാലക്കാട്: പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ വിടപറഞ്ഞു. 75 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ചാണ് മരണം. മരം നട്ടുപിടിപ്പിക്കല്‍ ജീവിത യജ്ഞമായി മാറ്റിയ പരിസ്ഥിതി പ്രവര്‍ത്തകനാണ് കല്ലൂര്‍ ബാലന്‍. കല്ലൂര്‍ ബാലന് വര്‍ഷത്തിലെ 365 ദിവസവും പരിസ്ഥിതി ദിനമാണ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരിസ്ഥിതിയോടണങ്ങി ജീവിച്ചിരുന്ന കല്ലൂര്‍ ബാലന്‍ നാട്ടുകാരുടെ സ്വന്തം ബാലേട്ടനാണ്. പത്താം ക്ലാസ് മാത്രമാണ് വിദ്യാഭ്യാസം. 100 ഏക്കറിലധികം വരുന്ന തരിശുകിടന്ന കുന്നിന്‍ പ്രദേശം വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവിലാണ് …

‘ബ്ലോക്ക് ഫെസ്റ്റ് 2025- പ്രദര്‍ശന വിപണന മേള’ 12 നു തുടങ്ങും; സിനിമാതാരം ജയസൂര്യ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ബ്ലോക്ക് ഫെസ്റ്റ് 2025- പ്രദര്‍ശന വിപണന മേള 12 മുതല്‍ 24 വരെ കാലിക്കടവ് മൈതാനത്തില്‍ നടക്കും. ഫെബ്രുവരി 12ന് വൈകുന്നേരം 5 മണിക്ക് സിനിമാതാരം ജയസൂര്യ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പതിമൂന്ന് ദിവസം നിണ്ടുനില്‍ക്കുന്ന ബ്ലോക്ക് ഫെസ്റ്റില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള പവലിയനുകളും, വില്‍പ്പന സ്റ്റാളുകളും ഒരുക്കും.അപൂര്‍വങ്ങളായ കാര്‍ഷിക വിളകള്‍,ഉല്‍പ്പന്നങ്ങള്‍, പുത്തന്‍ തലമുറയ്ക്ക് പരിചിതമല്ലാത്ത പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍, പുരാവസ്തുക്കള്‍ എന്നിവ പ്രദര്‍ശനത്തിനായി ഒരുക്കും. …

കാര്‍ സ്‌കൂട്ടറിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു

ഷിറാഡിക്ക് സമീപം ദേശീയപാത 75 ല്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഷിരാഡി മിത്തനാജെ കോട്ടയില്‍ താമസക്കാരനായ കെ.ജെ ജോണ്‍(59)ആണ് മരിച്ചത്. ഞായറാഴ്ച ഷിരാഡി ടൗണില്‍ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ യു-ടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ, ബംഗളൂരുവില്‍ നിന്ന് ധര്‍മ്മസ്ഥലയിലേക്ക് പോകുകയായിരുന്ന കാര്‍ അദ്ദേഹത്തിന്റെ സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോണിനെ ആദ്യം നെല്ല്യാടിയിലെ അശ്വിനി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകും വഴിയാണ് …

നീലേശ്വരം നഗരസഭാ മുന്‍ കൗണ്‍സിലര്‍ വിഎം പുരുഷോത്തമന്‍ അന്തരിച്ചു, അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു

കാസര്‍കോട്: നീലേശ്വരം നഗരസഭാ മുന്‍ കൗണ്‍സിലര്‍ വിഎം പുരുഷോത്തമന്‍(60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.2010 ല്‍ നീലേശ്വരം നഗരസഭയിലെ ആദ്യ ഭരണസമിതിയംഗമായിരുന്നു. ആനച്ചാല്‍ വാര്‍ഡിനെയാണ് പ്രതിനിധീകരിച്ചത്. സിപിഎം നീലേശ്വരം വെസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ദീര്‍ഘകാലം ഓര്‍ച്ച ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ ആനച്ചാല്‍ എകെജി മന്ദിരത്തിലും, തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 2.30 നു സംസ്‌കാരം നടക്കും.

മാതൃകയാക്കാം ഈ കൂട്ടായ്മയെ; വീട് വയ്ക്കുന്ന നിര്‍ധനര്‍ക്ക് ആശ്വാസമായി ഉപ്പളയിലെ ‘സാന്ത്വനം ഇലക്ട്രീഷ്യന്‍ കൂട്ടായ്മ’

കാസര്‍കോട്: സ്വന്തമായി ഒരു വീട് എന്ന ഏവരുടെയും ഒരു സ്വപ്‌നമാണ്. കൊച്ചുവീടുവെച്ച് വയറിങ് ജോലി നടത്താന്‍ പോലും കഴിയാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് ആശ്വാസമാവുകയാണ് ഉപ്പളയിലെ ‘സാന്ത്വനം’ ഇലക്ട്രീഷ്യന്‍ കൂട്ടായ്മ. ഇതിനകം തന്നെ കാസര്‍കോട് ജില്ലയിലെ 60 വീടുകളില്‍ ഇവര്‍ സൗജന്യ സേവനം ചെയ്തു കഴിഞ്ഞു. ഞായറാഴ്ച ദിവസത്തെ സൗജന്യ സേവനം കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുകയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ഇവര്‍ വയറിങ് ജോലികള്‍ പൂര്‍ത്തീകരിക്കുന്നത്. കൂട്ടായ്മയിലെ പത്ത് അംഗങ്ങള്‍ വരെ ജോലിക്കായി എത്തും. തീര്‍ത്തും നിര്‍ധനരാണെങ്കില്‍ പ്രവൃത്തികള്‍ …

‘വിശ്വാസികള്‍ വന്നു തുടങ്ങി, ഇനി ഉത്സവം നടത്തും’; പിതാവിന്റെ പേരില്‍ വലിയ ക്ഷേത്രം പണിയുമെന്ന് നെയ്യാറ്റിന്‍കര ഗോപന്റെ മകന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍ കര ഗോപന്റെ സമാധി സ്ഥലത്ത് വിശ്വാസികള്‍ എത്തി തുടങ്ങിയെന്ന് മകന്‍.പിതാവിന്റെ പേരില്‍ വലിയ ക്ഷേത്രം പണിത് ഉത്സവം നടത്തുമെന്ന് മകന്‍ രാജസേനന്‍ പറഞ്ഞു.നിലവില്‍ രണ്ടു നേരവും പൂജ നടക്കുന്നുണ്ടെന്നും അത്താഴ പൂജയുണ്ടെന്നും ലിംഗ പ്രതിഷ്ഠ ഉടന്‍ നടത്തുമെന്നും പറഞ്ഞു. മകന്‍ രാജസേനനാണ് പൂജകള്‍ നടത്തുന്നത്. നിലവിലെ കേസ് കഴിയുന്നതോടെ തീര്‍ഥാടന കേന്ദ്രം ഒരുക്കാനാണ് മക്കളുടെ പ്ലാന്‍. സംസ്‌കാര സ്ഥലത്ത് പൂജാരിയായ മകന്റെ നേതൃത്വത്തില്‍ നിത്യവും പൂജയും പ്രാര്‍ഥനകളുമുണ്ട്.നേരത്തെ തന്റെ പിതാവ് ഗോപന്‍ സ്വാമി അല്ലെന്നും …

വട്ടംതട്ടയിലും പുലിയിറങ്ങി; ദമ്പതികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി, പൊയിനാച്ചിയിലും പുലിയെ കണ്ടതായി പ്രചരണം, പെരിയ, മീങ്ങോത്തും പുലിയെത്തി, കണ്ടത് ടാപ്പിംഗ് തൊഴിലാളികൾ

കാസർകോട്: വട്ടം തട്ടയിലും പുലിയിറങ്ങി. ഞായറാഴ്ച്ച രാത്രി അമയയിലെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തു വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന പയങ്ങാട് രാഘവനും ഭാര്യയ്ക്കും തൊട്ടു മുന്നിലാണ് പുലിയെ കണ്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു കുറുകെ പുലി ചാടുകയായിരുന്നു. ഭാഗ്യത്തിനാണ് ഇരുവരും അപകടമില്ലാതെ രക്ഷപ്പെട്ടത്. ഏതാനും ദിവസം മുമ്പ് ഒയോലത്ത് മുള്ളൻപന്നിയെ പുലി കടിച്ചു കൊന്ന നിലയിൽ കാണപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങളായി കൊളത്തൂർ, വിളക്കുമാടം ഭാഗങ്ങളിൽ സാന്നിധ്യമുണ്ട്.അതേസമയം പൊയിനാച്ചി പുളിനാക്ഷി കാവിനു സമീപത്തും പുലിയെ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഞായറാഴ്ച്ച രാത്രിയിലാണ് …