അപകടത്തില്‍ 17 പല്ലുകള്‍ നഷ്ടപ്പെട്ട മനോവേദനയില്‍ യുവാവ് ജീവനൊടുക്കി

ചിക്കമംഗ്‌ളൂരു: അപകടത്തില്‍ 17 പല്ലുകള്‍ നഷ്ടപ്പെട്ട മനോവേദനയിലാണെന്നു പറയുന്നു യുവാവ് കെട്ടിത്തൂങ്ങി ജീവനൊടുക്കി. കൊപ്പ താലൂക്കിലെ ഭുവന്‍കോട്ടിലാണ് സംഭവം. കൊപ്പയിലെ ഒരു ഐടിഐയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ വിഘ്‌നേഷ് (18)ആണ് മരിച്ചത്. നാലു വര്‍ഷം മുമ്പുണ്ടായ അപകടത്തിലാണ് വിഘ്‌നേഷിന്റെ 17 പല്ലുകള്‍ നഷ്ടപ്പെട്ടത്. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ അനുഭവിച്ച ഈ യുവാവിനു നിരന്തരം ആശുപത്രിയില്‍ പോകേണ്ടി വന്നു. ഇതാണ് മാനസിക വിഷമത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു. സംഭവത്തില്‍ ജയ്പൂര്‍ പൊലീസ് കേസെടുത്തു.

ബാറില്‍ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കു തര്‍ക്കം; സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

കൊല്ലം: ചടയമംഗലത്ത് സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ചടയമംഗലം, കലയം സ്വദേശി സുധീഷ് (32) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുള്ള വാക്കു തര്‍ക്കത്തിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കടക്കല്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.കൊലപാതകവുമായി ബന്ധപ്പെട്ട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുധീഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചടയമംഗലത്ത് സിപിഎം ആഹ്വാന പ്രകാരം പ്രാദേശിക ഹര്‍ത്താല്‍ ആരംഭിച്ചു.

ട്രെയിനിൽ നിന്ന് തെറിച്ചു വീണ് മഹാരാഷ്ട്ര സ്വദേശിക്ക് ദാരുണാന്ത്യം; സംഭവം ബേക്കൽ റെയിൽവേ സ്റ്റേഷന് സമീപം

കാസർകോട്: ബേക്കലിൽ ട്രെയിനിൽ നിന്നും തെറിച്ച് വീണ് മഹാരാഷ്ട്ര സ്വദേശി മരിച്ചു. മഹാരാഷ്ട്ര സകാലി സ്വദേശി പ്രകാശ് ഗണേഷ്മൽ ജയിൻ(65) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. മംഗള എക്സ്പ്രസ്സിലെ ബി 1 കോച്ചിലെ യാത്രക്കാരൻ ആയിരുന്നു ഇദ്ദേഹം. അബദ്ധത്തിൽ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്നാണ് വിവരം. വീഴുന്നത് കണ്ട് മറ്റു യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി. തുടർന്നു നടത്തിയ തെരച്ചില്‍ ബേക്കൽ റെയിൽവേ സ്റ്റേഷന് സമീപം പരിക്കേറ്റ …

മാധ്യമപ്രവർത്തകനെ ഇടിച്ചിട്ട ലോറി കടന്നുപോയത് തമിഴ്നാട്ടിലേക്ക്; പിന്തുടർന്ന് പിടികൂടി ഹൊസ്ദുർഗ് പൊലീസ്, ഡ്രൈവർ അറസ്റ്റിൽ

കാസർകോട്: പ്രഭാത സവാരി ക്കിറങ്ങിയ കാൽനടയാത്രക്കാരനായ മാധ്യമപ്രവർത്തകനെ ഇടിച്ചിട്ട് കടന്നുപോയ ലോറി ഹൊസ്‌ദുർഗ് പൊലീസ് തമിഴ്നാട്ടിൽ നിന്നു പിടികൂടി. ഡ്രൈവർ തമിഴ്‌നാട് എരിച്ചെ പൂർ സ്വദേശി ശങ്കറിനെ (25) ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16ന് പുലർച്ചെ 5ന് ആണ് സംഭവം. മാധ്യമപ്രവർത്തകനായ കരി ന്തളം സുകുമാരനെ (64) ആണ് പുതിയരകാട്ടയിൽ ലോറി ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇദ്ദേഹത്തിന്റെ മുകളിലുടെയാണ് ലോറി കടന്നുപോയതെന്ന് പൊലീസ് പറഞ്ഞു. ടയറുകൾക്കിടയിൽ …

കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ച് കൊടുത്തത് മദ്യം; 12 വയസ്സുകാരനെ മദ്യം കുടിപ്പിച്ച 32 കാരി അറസ്റ്റിൽ

ഇടുക്കി: പന്ത്രണ്ട് വയസുകാരനെ മദ്യം കുടിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വണ്ടിപെരിയാ‌ർ മ്ലാമല സ്വദേശി പ്രിയങ്കയാണ്(32) അറസ്റ്റിലായത്. കട്ടൻ ചായയാണെന്ന് പറഞ്ഞായിരുന്നു യുവതി കുട്ടിയെ മദ്യം കുടിപ്പിച്ചത്. മയങ്ങി വീണ കുട്ടി ഏറെ നേരം കഴിഞ്ഞു അവശനായി വീട്ടിലെത്തി. കുട്ടിയുടെ അവസ്ഥ കണ്ട് മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പ്രിയങ്ക മദ്യം നൽകിയതാണെന്ന് മനസ്സിലാക്കിയത്.പിന്നാലെ വീട്ടുകാ‌ർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. …

ലഹരി വേട്ട ശക്തമാക്കി; കാഞ്ഞങ്ങാട്ട് നിന്ന് ഏഴായിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി; ഓട്ടോ ഡ്രൈവർ പിടിയിൽ

കാസർകോട്: കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടപടി ശക്തമാക്കി. ശനിയാഴ്ച വൈകിട്ട് നടന്ന പരിശോധനയിൽ 7000 ത്തിലധികം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. മധൂർ പട്ള സ്വദേശിയായ ഹാരിസിനെയാണ് അറസ്റ്റ് ചെയ്തത്. ഓട്ടോയും പുകയില ഉൽപ്പന്നങ്ങളും കസ്റ്റഡിയിലെടുത്തു. നോർത്ത് കോട്ടച്ചേരിയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മംഗളൂരുവിൽ നിന്നും തലപ്പാടി അതിർത്തിയിലേക്ക് എത്തിക്കാൻ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. അവിടെ നിന്നും കാസർകോട് ജില്ലയിലേക്ക് ഹാരിസ് ഓട്ടോയിൽ കടത്തി കൊണ്ടുവന്ന് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും …

സി.പി.ഐ നേതാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 9 വർഷം കഠിന തടവും, അറുപതിനായിരം രൂപ വീതം പിഴയും

കാസർകോട്: സി പി.ഐ നേതാവ് നീർച്ചാൽ സ്വദേശി സീതാരാമയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് 9 വർഷം കഠിന തടവും അറുപതിനായിരം രൂപ വീതംപിഴയും ശിക്ഷ. നീർച്ചാൽ സ്വദേശികളായ ബി രവിതേജ(31), കെ പ്രദീപ് രാജ് എന്ന കുട്ട(31) എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി(രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസംകൂടി അധിക തടവും അനുഭവിക്കണം. 2016 സെപ്റ്റംബർ അഞ്ചിന് രാത്രി ഏഴര മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. നീർച്ചാൽ …

മൊഗ്രാലിൽ നിർത്തിയിട്ട ക്രെയിനിന് പിറകിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; പരിക്കേറ്റ ഡ്രൈവർ മരിച്ചു

കാസർകോട്: കുമ്പള മൊഗ്രാലിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ക്രെയിനിൻ്റെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാസർകോട് അണങ്കൂർ ബെദിര സ്വദേശി ബി എം ഇബ്രാഹിമിൻ്റെ മകൻ നിയാസ് (42) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പിക്കപ്പ് വാൻ നിർത്തിയിട്ട് ക്രയിനിൽ ഇടിച്ചത്. ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ പിന്നിലേക്ക് നിയാസ് ഓടിച്ചുവന്ന പിക്കപ്പ് വാൻ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ …

നീലേശ്വരം എഫ്.സി.ഐയില്‍ ചുമട്ടുതൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

കാസര്‍കോട്: നീലേശ്വരം എഫ്.സി.ഐയില്‍ കയറ്റിറക്ക് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.മൂന്നാംകുറ്റി സ്വദേശി എം രഘു (52) ആണ് മരിച്ചത്. റേഷന്‍ ലോഡിനിങ്ങിനിടെ കുഴഞ്ഞുവീണ രഘുവിനെ തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ കുഞ്ഞിരാമന്‍രെയുംസരോജിനിയുടെയും മകനാണ്. ഭാര്യ: രജിന(കാസര്‍കോട്). മക്കള്‍: ലയന (സികെ നായര്‍ കോളേജ് ബിരുദ വിദ്യാര്‍ത്ഥിനി), രോഷ്‌ന(പ്ലസ്ടു വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: അശോകന്‍, ഉഷ, മധു, ജയന്‍.

ചെറുവത്തൂരില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ പോകേണ്ടത് ഇത് വഴി

കാസര്‍കോട്: ചെറുവത്തൂരില്‍ ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി വാഹന ഗതാഗതത്തില്‍ ഞായറാഴ്ച മുതല്‍ മാറ്റം വരുന്നു. ചെറുവത്തൂര്‍ അടിപ്പാതയുടെയും സര്‍വീസ് റോഡിന്റെയും നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാഹനങ്ങള്‍ വഴി തിരിച്ചുവിടും. നീലേശ്വരം ഭാഗത്ത് നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊവ്വല്‍ ജമാ മസ്ജിദ് സമീപത്ത് നിന്നു പഴയ ദേശീയപാത വഴി ചെറുവത്തൂര്‍ ടൗണില്‍ എത്തി പടന്ന റോഡില്‍ പ്രവേശിച്ച് അടിപ്പാതയ്ക്ക് സമീപം ഇടതു ചേര്‍ന്ന് പുതിയ ദേശീയപാതയിലേക്ക് പ്രവേശിച്ച് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകണം.നീലേശ്വരം ഭാഗത്തേക്കുള്ള ബസുകള്‍ പടന്ന …

കാഞ്ഞങ്ങാട്ടെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ നഴ്‌സിങ് സ്ഥാപനത്തിലെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പാണത്തൂര്‍ സ്വദേശിനി ചൈതന്യ(21)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സിയിലിരിക്കെയാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് വിദ്യാര്‍ഥിനി മന്‍സൂര്‍ ആശുപത്രിയുടെ നഴ്‌സിങ് സ്ഥാപന ഹോസ്റ്റലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസീക പീഡനത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം. തുടര്‍ന്ന് മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളും വിവിധ സംഘടനകളും ആശുപത്രിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സദാനന്ദന്റെയും …

വന്‍ തുക ലാഭവിഹിതം വാഗ്ദാനം; പണം നിക്ഷേപിച്ച പട്‌ള സ്വദേശിക്ക് 19.5 ലക്ഷം നഷ്ടമായി, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിങിലൂടെ വന്‍ ലാഭ വാഗ്ദാനം നല്‍കി 19.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മധൂര്‍ പട്ട്‌ളയിലെ അബൂബക്കര്‍ അനസി(23)ന്റെ പരാതിയിലാണ് കേസ്. വാട്‌സാപ്പില്‍ വന്ന മെസേജ് വഴി ടെലഗ്രാം ഗ്രൂപ്പില്‍ ചേരുകയായിരുന്നു. ഓണ്‍ലൈന്‍ ക്രിപ്‌റ്റോ ട്രേഡ് മാര്‍ക്കറ്റിങ് എന്ന പ്ലാറ്റ്‌ഫോമിലാണ് പണം അയച്ചത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ പലതവണയായി 19,55,232 രൂപ നിക്ഷേപിച്ചിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പിന്നീട് പണമോ …

കാല്‍ നൂറ്റാണ്ട് പിന്നിട്ട് നോമ്പുതുറ; കുമ്പള ബദര്‍ ജുമാ മസ്ജിദില്‍ ദിവസവും എത്തുന്നത് നാനൂറിലേറെ പേര്‍

കുമ്പള: കാല്‍ നൂറ്റാണ്ട് പിന്നിട്ട കുമ്പള ബദര്‍ ജുമാ മസ്ജിദിലെ സമൂഹ നോമ്പ് തുറ ശ്രദ്ധേയമാകുന്നു.1999 മുതല്‍ കുമ്പള ടൗണ്‍ പള്ളിയില്‍ സമൂഹ നോമ്പ് സംഘടിപ്പിച്ച് വരുന്നു. അന്ന് മുതല്‍ മുടക്കമില്ലാതെ തുടര്‍ന്നുവരുന്ന നോമ്പ് തുറയില്‍ ദിവസവും നാന്നൂറിലേറെ പേരാണ് പങ്കെടുക്കാന്‍ എത്തുന്നത്.യാത്രക്കാരായ ആളുകളും കുമ്പള നഗരത്തിലെ വ്യാപാരികളും, തൊഴിലാളികളും, വിദ്യാര്‍ഥികളടക്കമുള്ളവരാണ് നോമ്പ് തുറക്കായി എത്തുന്നവരില്‍ ഏറെയും.ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ജമാഅത്ത് കമ്മിറ്റിയുടെ നിയന്ത്രത്തിലാണ് നോമ്പ് തുറ. ഉച്ചയ്ക്ക് ശേഷം തന്നെ ഇതിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കും. യുവാക്കളും …

ലോക്‌സഭാ മണ്ഡലം പുനസംഘടന അനുവദിക്കില്ലെന്ന് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം; യോഗത്തില്‍ പങ്കെടുത്തത് അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രിമാരെന്ന് ബിജെപി, യോഗം അഴിമതി മറച്ചുവക്കാന്‍

ചെന്നൈ: ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം സംബന്ധിച്ച് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സമരസമിതി യോഗം ആരംഭിച്ചു. ഇന്ത്യന്‍ ഫെഡറലിസത്തിന്റെ അടിക്കല്ല് തകര്‍ക്കാനാണ് ലോക്‌സഭാ മണ്ഡലം പുനസംഘടനയെന്ന് യോഗം അഭിപ്രായപ്പെട്ടു. സംയുക്ത സമരസമിതിയോഗം വിളിച്ചുകൂട്ടിയത് തമിഴ് നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിനാണ്. സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളം, തെലുങ്കാന, പഞ്ചാബ്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യന്ത്രിമാര്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും, പഞ്ചാബില്‍ നിന്ന് ശിരോമണി അകാലിദള്‍ …

ഒന്നരക്കൊല്ലം മുമ്പു കൊല്ലപ്പെട്ട 35 കാരി വീട്ടില്‍ തിരിച്ചെത്തി; അമ്പരന്നു വീട്ടുകാര്‍, കൊലക്കുറ്റത്തിനു ജയിലില്‍ കഴിയുന്ന നാലുപേര്‍ വിട്ടയക്കണമെന്ന അപേക്ഷയുമായി കോടതിയില്‍

ഭോപ്പാല്‍: 2023 സെപ്റ്റംബറില്‍ കൊല്ലപ്പെട്ട 35 കാരി വീട്ടില്‍ തിരിച്ചെത്തി. സംഭവം വീട്ടുകാരെ സംഭ്രമിപ്പിച്ചു.മധ്യപ്രദേശിലെ മജ്‌സൗര്‍ ജില്ലയിലെ ഗാന്ധിസാഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭ്രമ ജനകമായ സംഭവം.ഒന്നര വര്‍ഷം മുമ്പു കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട 35 കാരി ലളിതാഭായിയുടെ മൃതദേഹം വീട്ടുകാര്‍ അന്നു തന്നെ സംസ്‌ക്കരിച്ചിരുന്നു. കൊലപാതക കേസില്‍ ഗാന്ധിസാഗര്‍ പൊലീസ് നാലുപേരെ അറസ്റ്റു ചെയ്തു. പ്രതികള്‍ ഇപ്പോഴും ജയിലിലാണ്. ഇതിനിടയിലാണ് ഏതാനും ദിവസം മുമ്പു ലളിതാഭായി ജീവനോടെ വീട്ടില്‍ തിരിച്ചെത്തിയത്.മകളെ ജീവനോടെ കണ്‍ മുന്നില്‍ കണ്ടിട്ടും …

നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ്: ഒന്നാം പ്രതി ഷൈബിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ്

മഞ്ചേരി: മൈസൂരുവിലെ ഒറ്റമൂലി ചികിത്സകന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും വ്യവസായിയുമായ നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവുശിക്ഷ വിധിച്ചു. ഷൈബിന്റെ മാനേജരായിരുന്ന രണ്ടാം പ്രതി വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ശിഹാബുദ്ദീന് ആറ് വര്‍ഷവും ഒന്‍പത് മാസവും ആറാം പ്രതി ഷൈബിന്റെ ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട നടുത്തൊടിക സ്വദേശി നിഷാദിന് മൂന്ന് വര്‍ഷവും ഒന്‍പത് മാസവും തടവും കോടതി വിധിച്ചു. മഞ്ചേരി ഒന്നാം അഡീഷണല്‍ …

ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ വഴി മയക്കുമരുന്ന് കടത്ത്; ‘കൂമന്‍’ വിഷ്ണുവിനെ നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടികൂടി

കാസര്‍കോട്: ബംഗളൂരുവില്‍ നിന്ന് വില്‍പനക്കായി എത്തിച്ച എംഡിഎംഎയുമായി നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ യുവാവ് പിടിയില്‍. പടന്നക്കാട് സ്വദേശി കൂമന്‍ എന്ന വിഷ്ണുവി(28)നെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എത്തിയത്. ശനിയാഴ്ച രാവിലെ ബംഗളൂരുവില്‍ നിന്ന് യശ്വന്ത്പൂര്‍ -കണ്ണൂര്‍ എക്‌സ്പ്രസിലാണ് വിഷ്ണു നീലേശ്വരത്ത് എത്തിയത്. പ്ലാറ്റ് ഫോമിലൂടെ നടന്നുവരുന്നതിനിടെ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ യുവാവിനെ വളഞ്ഞു പിടികൂടുകയായിരുന്നു. പരിശോധനയില്‍ 19 ഗ്രാം എംഡിഎംഎ യുവാവില്‍ നിന്നും കണ്ടെടുത്തു. കാപ്പാ കേസിലെ പ്രതി കൂടിയാണ് വിഷ്ണു. …

എ.കെ.ജി.സി.ടി സംസ്ഥാന സമ്മേളനം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: അസോസിയേഷന്‍ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്‌സ് (എ.കെ.ജി.സി.ടി) ദ്വിദിന സംസ്ഥാന സമ്മേളനം കാസര്‍കോട്ടാരംഭിച്ചു.രാവിലെ ആരംഭിച്ച സമ്മേളനം മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ രംഗവും സംസ്ഥാനത്ത് ആശാവഹമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഈ മുന്നേറ്റത്തില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്കിനെ മന്ത്രി അഭിനന്ദിച്ചു. ഈ പ്രതിബദ്ധത തുടര്‍ന്നും ആത്മാര്‍ത്ഥമായി പ്രകടമാക്കാന്‍ മന്ത്രി അഭ്യര്‍ത്ഥിച്ചു. സംഘടനാ പ്രസിഡന്റ് ഡോ. എന്‍ മനോജ് അധ്യക്ഷത വഹിച്ചു. ഡോ.എം.എ അസ്‌കര്‍, എം.എ അജിത് …