ബാറില്‍ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കു തര്‍ക്കം; സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

കൊല്ലം: ചടയമംഗലത്ത് സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ചടയമംഗലം, കലയം സ്വദേശി സുധീഷ് (32) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുള്ള വാക്കു തര്‍ക്കത്തിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കടക്കല്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
കൊലപാതകവുമായി ബന്ധപ്പെട്ട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുധീഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചടയമംഗലത്ത് സിപിഎം ആഹ്വാന പ്രകാരം പ്രാദേശിക ഹര്‍ത്താല്‍ ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page