ദുബായില്‍ വാഹനാപകടത്തില്‍ മരിച്ച പാടിയിലെ ശ്രീരാജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കാസര്‍കോട്: ദുബായില്‍ കാറപകടത്തില്‍ മരിച്ച ചെര്‍ക്കള പാടി കാനം സ്വദേശി ശ്രീരാജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കാറപകടമുണ്ടായത്. ശ്രീരാജും രണ്ടുസുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീരാജും പത്തനംതിട്ട സ്വദേശിയും മരിച്ചിരുന്നു. ദുബായിലെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച രാവിലെ എട്ടുമണിയോടെ നാട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ദുബായില്‍ എസി മെക്കാനിക്കായിരുന്നു ശ്രീരാജ്. കഴിഞ്ഞ ജനുവരി അവസാനമാണ് നാട്ടില്‍ നിന്നും തിരിച്ചുപോയത്. പരേതനായ വള്ളിയോടന്‍ കുഞ്ഞമ്പുനായരുടെയും …

കഠിനമായ വയറുവേദ; യൂട്യൂബ് നേക്കി സ്വയം ശസ്ത്രക്രിയ നടത്തി, യുവാവ് ഗുരുതര നിലയില്‍

കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യൂട്യൂബ് വീഡിയോകള്‍ കണ്ട് സ്വയം ശസ്ത്രക്രിയ നടത്താന്‍ ശ്രമിച്ച യുവാവ് ഗുരുതരനിലയില്‍. ഉത്തര്‍പ്രദേശിലെ മഥുരയിലെ സണ്‍രാഖ് സ്വദേശി രാജാബാബു കുമാര്‍(32) ആണ് ആശുപത്രിയിലെ ഐസിയുവിലുള്ളത്. നിരവധി ഡോക്ടര്‍മാരെ സമീപിച്ചിട്ടും വേദനയില്‍ ആശ്വാസം ലഭിക്കാതെ വന്നപ്പോള്‍ ആണ് രാജ ബാബു സ്വയം ചികില്‍സിക്കാന്‍ തീരുമാനിച്ചത്.യൂട്യൂബില്‍ നിരവധി വീഡിയോകള്‍ കണ്ട ശേഷം, ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നുകള്‍ വാങ്ങി, തുടര്‍ന്ന് ഓണ്‍ലൈനില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ സ്വയം ശസ്ത്രക്രിയ നടത്താന്‍ ശ്രമിക്കുകയായിരുന്നു. മരവിപ്പിക്കാനുള്ള ഇഞ്ചക്ഷന്‍ …

മെഡിക്കല്‍ പരിശോധനക്കിടെ യുവതിയില്‍ നിന്ന് വീണ്ടും എംഡിഎംഎ പിടികൂടി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍

കൊല്ലം: എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച നിലയിലും ലഹരി കണ്ടെത്തി. അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രനില്‍ നിന്നാണ് വീണ്ടും എംഡിഎംഎ കണ്ടെത്തിയത്. മെഡിക്കല്‍ പരിശോധനയില്‍ 46 ഗ്രാം എംഡിഎംഎയാണ് അനിലയില്‍ നിന്ന് പിടികൂടിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി. വെള്ളിയാഴ്ച വൈകിട്ടാണ് പ്രതിയെ കൊല്ലത്ത് വെച്ച് പൊലീസ് പിടികൂടിയത്. ശക്തികുളങ്ങര പൊലീസും സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് 50 ഗ്രാം എംഡിഎംഎയുമായി യുവതിയെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കാറില്‍ …

മടക്കരയില്‍ 700 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: മടക്കരയില്‍ ചന്തേര പൊലീസ് നടത്തിയ പരിശോധനയില്‍ 700 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിലായി. ഒഡീഷ വീരബഞ്ചന്‍പൂര്‍ സ്വദേശി പത്മലോചന ഗിരി(42)യെയാണ് എസ്.ഐ കെപി സതീഷും സംഘവും അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാത്രി 9.45 ന് മടക്കര പാലത്തിന് സമീപം വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. 34 പാക്കറ്റുകളിലായി വില്‍പനക്കാണ് കഞ്ചാവ് സൂക്ഷിച്ചത്. സ്ഥലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന വിവവരമറിഞ്ഞാണ് പൊലീസ് എത്തിയത്. മടക്കര മൊസോട്ടി ക്വാട്ടേഴ്‌സില്‍ താമസക്കാരനായ പ്രതി മല്‍സ്യബന്ധന ബോട്ടിലെ തൊഴിലാളിയാണ്. …

കട്ടത്തടുക്കയില്‍ കാട്ടുപന്നിക്കൂട്ടം ബൈക്കിലിടിച്ച് ഖത്തീബിന് ഗുരുതരം

കാസര്‍കോട്: ബൈക്കില്‍ പള്ളിയില്‍ പോവുകയായിരുന്ന ഖത്തീബിനെ കാട്ടുപന്നിക്കൂട്ടം ആക്രമിച്ചു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഖത്തീബിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലംപാടി സ്വദേശിയും അംഗടിമൊഗര്‍ കമ്പാര്‍ ജുമാമസ്ജിദ് ഖത്തീബുമായ അബ്ദുല്‍ സലാം ഇര്‍ഫാനി(40)യെയാണ് പന്നിക്കൂട്ടം ആക്രമിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകുന്നതിനിടെ കട്ടത്തടുക്കയില്‍ വച്ച് കാട്ടുപന്നിക്കൂട്ടം ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞതോടെ ഖത്തീബ് റോഡില്‍ തലയിടിച്ച് വീണു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. …

ബിസിനസില്‍ പരാജയം സംഭവിച്ചതോടെ കടക്കെണിയിലായി; രക്ഷപ്പെടാന്‍ വഴികണ്ടത് മാലമോഷണം; അയല്‍വാസിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച കേസിലെ പ്രതി 24 മണിക്കൂറിനകം പിടിയില്‍; തുണയായത് സിസിടിവി ദൃശ്യം

അയല്‍വാസിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയുടെ മൂന്നുപവന്‍ പട്ടാപ്പകല്‍ തട്ടിയെടുത്ത മോഷ്ടാവ് പിടിയില്‍. കുന്താപുര സാലിഗ്രാമ കര്‍ക്കട ഭദ്രകട്ടെ സ്വദേശി മഞ്ജുനാഥ് മയ്യ(55) ആണ് പിടിയിലായത്. പ്രതിയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാവിലെയെത്താടി സ്വദേശിനി സീത ബായിയുടെ മാലയാണ് പ്രതി തട്ടിപ്പറിച്ചെടുത്തത്. ഒരു ചടങ്ങിനായി അയല്‍വാസിയുടെ വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. ബൈക്കിലെത്തിയ മോഷ്ടാവ് മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മയുടെ പരാതിയില്‍ ബ്രഹ്‌മാവര്‍ പൊലീസ് 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദൃശ്യങ്ങളില്‍ …

കുറുപ്പംപടി പീഡനക്കേസ്; മാതാവും ആൺസുഹൃത്തും രണ്ട് കുട്ടികളെയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കാറുണ്ടെന്ന് മൊഴി

പെരുമ്പാവൂർ: കുറുപ്പംപടി പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മാതാവും ആൺ സുഹൃത്തും ചേർന്ന് പെൺകുട്ടികൾക്ക് നിരന്തരം മദ്യം നൽകിയിരുന്നുവെന്നും തുട‍ർന്നായിരുന്നു ക്രൂര പീഡനമെന്നുമാണ് ലഭിക്കുന്ന വിവരം. ക്ലാസ് ടീച്ചറുടെ മൊഴിയിലും കുട്ടികളുടെ മൊഴികളിലും ഇക്കാര്യം ഉറപ്പാക്കി. ഇതോടെ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. പീഡനത്തിന് സൗകര്യമൊരുക്കിയ പെൺകുട്ടികളുടെ മാതാവിനെ വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രാത്രിയോടെയായിരുന്നു മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാതാവ് കുറ്റസമ്മതം നടത്തിയിട്ടില്ലെങ്കിലും ആൺ …

കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽപ്പന; 50 ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

കൊല്ലം: നഗരത്തിൽ വീണ്ടും എംഡി എം എ വേട്ട. കർണാടകത്തിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. അഞ്ചാലുംമൂട് സ്വദേശിനി അനില രവീന്ദ്രനെ (34) അറസ്റ്റ് ചെയ്തു. സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അനിലയെ പിടികൂടിയത്. യുവതി നേരത്തെയും എംഡി എം എ കേസിൽ പ്രതിയാണ്.കർണാടകത്തിൽ നിന്നും കൊല്ലം നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി എംഡി എം എ വാങ്ങി സ്വന്തം കാറിൽ ഒരു യുവതി …

തൃശ്ശൂർ പെരുമ്പിലാവിൽ ലഹരി മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി; വെട്ടേറ്റ യുവാവ് മരിച്ചു, രണ്ടുപേർ ആശുപത്രിയിൽ

തൃശ്ശൂർ: പെരുമ്പിലാവിൽ ലഹരി മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി. വെട്ടേറ്റ യുവാവ് മരിച്ചു. മരത്തംകോട് സ്വദേശി അക്ഷയ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പെരിമ്പിലാവ് നാല് സെന്റ് ആൽത്തറ കോളനിയിലാണ് കൊലപാതകം നടന്നത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത് എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ലഹരി മാഫിയകൾ തമ്മിലുള്ള വാക്കുതർക്കവും വൈരാ​ഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലിഷോയിയുടെ വീട്ടിലേക്ക് അക്ഷയ് അടക്കമുള്ള സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ചാണ് സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായത്. തുടർന്ന് അക്ഷയ്‌യെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു …

ലേബർ കമ്മിഷണറുമായി ചർച്ച നടത്തി; അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

ബംഗളൂരു: തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ലേബർ കമ്മിഷണറുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് പണിമുടക്ക് മാറ്റിവെച്ചത്. പ്രവർത്തി ദിവസം ആഴ്ചയിൽ അഞ്ച് ദിവസം, നിയമനം, പിഎൽഐ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തതായി യുഎഫ്ബിയു സർക്കുലറിൽ വ്യക്തമാക്കി. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ , ഫിനാൻഷ്യൽ സർവീസസ് വകുപ്പ് എന്നിവയുടെ പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു.താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിങ് മേഖലയിൽ പഞ്ചദിന പ്രവൃത്തിവാരം …

കർണാടകയിൽ നാളെ ബന്ദ്; എന്തൊക്കെ തുറന്നിരിക്കും, അടഞ്ഞ് കിടക്കും? ബംഗളൂരു നഗരത്തെ ബാധിച്ചേക്കും

ബംഗളൂരു: കർണാടകയിൽ നാളെ ബന്ദ്. കന്നഡ അനുകൂല സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. മറാത്തി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കണ്ടക്ടറെ ബെലഗാവിയില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് കന്നഡ അനുകൂല സംഘടനകൾ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്.കര്‍ണാടകയിലെ മറാത്തി ഗ്രൂപ്പുകളെ നിരോധിക്കണമെന്നാണ് കന്നഡ അനുകൂല സംഘടനകളുടെ പ്രധാന ആവശ്യം. ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ 12 മണിക്കൂര്‍ സംസ്ഥാന വ്യാപക ബന്ദ് സംഘടിപ്പിക്കും. ബിഎംടിസി തൊഴിലാളികള്‍ അടക്കം ബന്ദിന് …

ആണ്ടിമുസോറും പാറ്റേട്ടിയും | ഭാഗം 9

പാറ്റ ഏറ്റവും വിഷമം പിടിച്ച അവസ്ഥയിലായി.മകൻ കണ്ണൻ്റെ വിവാഹം.പറക്കമുറ്റാത്ത ആറ് കുഞ്ഞുമക്കൾ, മാനസികവിഭ്രാന്തിയിലായ ഭർത്താവിൻ്റെ പെങ്ങൾ.എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല.ഇതൊക്കെയാണെങ്കിലും എല്ലാം ഉള്ളിലൊതുക്കി ദുഃഖം പുറത്തു കാണിക്കാതെ ആണ്ടി ജീവിക്കുന്നു.നാട്ടിലെ പൊതുപ്രശ്നങ്ങളിൽ നിന്ന് ആണ്ടി വിട്ടു നിന്നിരുന്നില്ല. പ്രക്കാനത്ത് ഒരു സർക്കാർ സ്കൂൾ അനുവദിച്ച കാര്യം ആണ്ടി അറിഞ്ഞു. സർക്കാർ സ്കൂളാവുമ്പോൾ കെട്ടിട നിർമ്മാണത്തിനുള്ള സ്ഥലം നാട്ടുകാർ നൽകണം. എങ്കിലേ കെട്ടിട നിർമ്മാണം നടത്താൻ സർക്കാർ സന്നദ്ധമാവൂ. അതിന് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർക്കാൻ …

മൊഗ്രാലില്‍ പിക്ക് വാന്‍ ക്രെയിനില്‍ ഇടിച്ചു; തകര്‍ന്ന വാഹനത്തില്‍ കുടുങ്ങിയ ആള്‍ക്ക് രക്ഷകരായത് ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: പിക്ക് വാന്‍ ക്രെയിനില്‍ ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്ന വാഹനത്തില്‍ ഡ്രൈവര്‍ കുടുങ്ങിയത് മണിക്കൂറോളം. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി ആളെ പുറത്തെടുത്തു. പരിക്കേറ്റ നിയാസ് എന്ന യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൊഗ്രാല്‍ പെര്‍വാഡില്‍ ആണ് അപകടമുണ്ടായത്. ക്രെയിനില്‍ പിക്കപ്പ് വാന്‍ ഇടിച്ച് തകരുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് പിക്ക് വാനിന്റെ ബോഡി കട്ട് ചെയ്താണ് ആളെ പുറത്തെടുത്തത്. രണ്ടുകാലിനും പരിക്കേറ്റിരുന്നു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തില്‍ ഫയര്‍ …

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

ന്യൂഡല്‍ഹി: അടുത്ത പത്തുദിവസത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക മൂന്നുദിവസം. ഈമാസം 22, 23 തിയതികളില്‍(ശനി, ഞായര്‍) ബാങ്കുകള്‍ക്ക് അവധിയാണ്. ബാങ്ക് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാര്‍ച്ച് 24, 25 തിയതികളില്‍ നടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ബാങ്ക് അടഞ്ഞു കിടക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പണിമുടക്ക് എത്തുന്നത് തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞു കിടക്കാന്‍ കാരണമാകും.മാര്‍ച്ച് 30 -ഞായര്‍, മാര്‍ച്ച് 31- ചെറിയപെരുന്നാള്‍, ഏപ്രില്‍ ഒന്ന് കണക്കെടുപ്പ് ആയതിനാല്‍ ഈ ദിനങ്ങളിലും ബാങ്ക് …

മഞ്ചേശ്വരത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്ന 48 കാരന്‍ കാറിടിച്ച് മരിച്ചു

കാസര്‍കോട്: റോഡ് മുറിച്ചുകടക്കുകയായിരുന്ന 48 കാരന്‍ കാറിടിച്ച് മരിച്ചു. മിയാപ്പദവ് കുളവയല്‍ സ്വദേശിയും മഞ്ചേശ്വരം കെതുമ്പാടിയില്‍ വാടകവീട്ടില്‍ താമസക്കാരനുമായ സ്വദേശി ജയാനന്ദ(48)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ മഞ്ചേശ്വരം രാഗം ജംങ്ഷനില്‍ ആണ് അപകടം. ഹൊസങ്കടിയില്‍ നിന്ന് ബസില്‍ മഞ്ചേശ്വരത്ത് വന്നിറങ്ങിയ ജയാനന്ദ ദേശീയ പാതയില്‍ നിന്ന് സര്‍വീസ് റോഡ് മുറിച്ചുകടക്കവേയാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്ന് അമിത വേഗതയില്‍ വന്ന ഇന്നോവ കാര്‍ ജയാനന്ദയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

കൊടും ചൂടില്‍ ആശ്വാസമായി മഴയെത്തുന്നു; ഇന്ന് രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കൊടും ചൂടില്‍ ആശ്വാസമായി മഴയെത്തുന്നു. സംസ്ഥാനത്ത് ഇന്ന് മുതല്‍ 3 ദിവസം മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം ദിവസങ്ങള്‍ക്ക് ശേഷം കേരളത്തില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാള്‍ മലപ്പുറം, വയനാട് ജില്ലകളിലുമാണ് മഴ സാധ്യത ഏറ്റവും ശക്തം. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. …

കര്‍ണ്ണാടകയില്‍ എംഎല്‍എ മാര്‍ക്കും മന്ത്രിമാര്‍ക്കും ഇരട്ടി ശമ്പളം: ‘ഞങ്ങള്‍ക്കും ജീവിക്കണമെന്ന് ഭരണ കക്ഷി’; പ്രതിപക്ഷത്തിനു മൗനം

ബംഗളൂരു: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഇരട്ടിയാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭയില്‍. എംഎല്‍എ മാര്‍ക്ക് 40,000 രൂപയാണ് ഇപ്പോഴത്തെ അടിസ്ഥാന ശമ്പളം. അത് ഒറ്റയടിക്ക് 80,000 രൂപയാക്കി. അലവന്‍സുകള്‍ ഉള്‍പ്പെടെ എംഎല്‍എമാര്‍ക്കിപ്പോള്‍ മൂന്നു ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. ശമ്പള വര്‍ദ്ധനവോടെ അതു അഞ്ചുലക്ഷത്തോളമാവും.മുഖ്യമന്ത്രിയുടെ ശമ്പളം 75,000 രൂപയില്‍ നിന്ന് ഒന്നര ലക്ഷമായി ഉയര്‍ത്തി. മന്ത്രിമാര്‍ക്കു നിലവില്‍ 60,000 രൂപയാണ് ശമ്പളം. അതു ഒന്നേകാല്‍ ലക്ഷമാക്കി.എം എല്‍ എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതു അഴിമതി കുറക്കാന്‍ സഹായിക്കുമെന്നു മന്ത്രി എം …

വീട്ടുകാര്‍ ശ്രദ്ധിച്ചില്ല, കുട്ടികളുടെ അടുത്ത് 12 അടിയുള്ള മൂര്‍ഖന്‍ ! കുട്ടികളെ പാമ്പില്‍ നിന്ന് രക്ഷിച്ച് പിറ്റ്ബുള്‍ ഇനത്തിലുള്ള നായ: ഒടുവില്‍ നായയ്ക്ക് മരണം

കര്‍ണാടകയിലെ ഹാസനില്‍ വീട്ടുടമയുടെ കുഞ്ഞുങ്ങളെ മൂര്‍ഖന്‍ പാമ്പിന്റെ കടിയില്‍ നിന്ന് രക്ഷിച്ച് പിറ്റ്ബുള്‍ ഇനത്തിലുള്ള നായ. കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നായ മരണപ്പെട്ടു. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളുടെ സമീപത്തേയ്ക്ക് ഒരു മൂര്‍ഖന്‍ പാമ്പ് എത്തുകയായിരുന്നു. എന്നാല്‍ ഇക്കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ ഇത് കണ്ട പിറ്റ്ബുള്‍ നായ പാഞ്ഞെത്തി മൂര്‍ഖനെ ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ നിരവധി തവണ പാമ്പ് തിരിച്ച് കൊത്തിയെങ്കിലും ചത്ത് വീഴും മുന്‍പ് മൂര്‍ഖനെ മൂന്ന് കഷ്ണമായി കടിച്ച് കീറിയാണ് പിറ്റ്ബുള്‍ മരിച്ചുവീണത്. ഹാസനിലെ കട്ടായയില്‍ …