കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ച് കൊടുത്തത് മദ്യം; 12 വയസ്സുകാരനെ മദ്യം കുടിപ്പിച്ച 32 കാരി അറസ്റ്റിൽ

ഇടുക്കി: പന്ത്രണ്ട് വയസുകാരനെ മദ്യം കുടിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വണ്ടിപെരിയാ‌ർ മ്ലാമല സ്വദേശി പ്രിയങ്കയാണ്(32) അറസ്റ്റിലായത്. കട്ടൻ ചായയാണെന്ന് പറഞ്ഞായിരുന്നു യുവതി കുട്ടിയെ മദ്യം കുടിപ്പിച്ചത്. മയങ്ങി വീണ കുട്ടി ഏറെ നേരം കഴിഞ്ഞു അവശനായി വീട്ടിലെത്തി. കുട്ടിയുടെ അവസ്ഥ കണ്ട് മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പ്രിയങ്ക മദ്യം നൽകിയതാണെന്ന് മനസ്സിലാക്കിയത്.
പിന്നാലെ വീട്ടുകാ‌ർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page