എ.കെ.ജി.സി.ടി സംസ്ഥാന സമ്മേളനം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: അസോസിയേഷന്‍ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്‌സ് (എ.കെ.ജി.സി.ടി) ദ്വിദിന സംസ്ഥാന സമ്മേളനം കാസര്‍കോട്ടാരംഭിച്ചു.
രാവിലെ ആരംഭിച്ച സമ്മേളനം മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ രംഗവും സംസ്ഥാനത്ത് ആശാവഹമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഈ മുന്നേറ്റത്തില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്കിനെ മന്ത്രി അഭിനന്ദിച്ചു. ഈ പ്രതിബദ്ധത തുടര്‍ന്നും ആത്മാര്‍ത്ഥമായി പ്രകടമാക്കാന്‍ മന്ത്രി അഭ്യര്‍ത്ഥിച്ചു. സംഘടനാ പ്രസിഡന്റ് ഡോ. എന്‍ മനോജ് അധ്യക്ഷത വഹിച്ചു. ഡോ.എം.എ അസ്‌കര്‍, എം.എ അജിത് കുമാര്‍, ഡോ. മുഹമ്മദ് റഫീഖ് ടി, സി.എച്ച് കുഞ്ഞമ്പു പ്രസംഗിച്ചു.
വിദ്യാഭ്യാസ സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവ തുടര്‍ന്നു നടക്കും. പ്രതിനിധി സമ്മേളനം നാളെയും തുടരും

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
Scroll to top

You cannot copy content of this page